പിഎം ശ്രീയുടെ പേരിൽ ഇടഞ്ഞ സിപിഎം സിപിഐ തർക്കം തുടരുകയാണ്. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഐ മന്ത്രിമാർ തീരുമാനമെടുത്തതാണ് ഇന്നത്തെ പ്രധാനവാർത്ത. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി ഇടപെട്ടിട്ടും സിപിഐ വഴങ്ങിയില്ല. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) കേരളത്തിലും നടപ്പാക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതും ഇന്നത്തെ പ്രധാനവാർത്തയാണ്. അതിനിടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടാം പ്രതി മുരാരി ബാബുവിനെ കോടതി എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു. വായിക്കാം പ്രധാന വാർത്തകൾ.
സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ഇടപെട്ടിട്ടും വഴങ്ങാതെ സിപിഐ. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍നിന്ന് നാലു സിപിഐ മന്ത്രിമാരും വിട്ടുനില്‍ക്കും. പ്രശ്‌നപരിഹാരത്തിനായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി എം.എ.ബേബി ഫോണില്‍ സംസാരിച്ചു. എന്നാല്‍ പാര്‍ട്ടി നിലപാടില്‍നിന്നു പിന്നോട്ടില്ലെന്ന് ബിനോയ് വിശ്വം ബേബിയെ അറിയിച്ചു. ഇന്നു ചേര്‍ന്ന അവൈലബില്‍ സെകട്ടേറിയറ്റിലാണ് മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഉണ്ടായതെന്നാണ് സൂചന.
പിഎം ശ്രീ പദ്ധതിയില്‍ പേരിനു മാത്രം ഒപ്പിട്ടതാണെന്നും ധാരണാപത്രത്തില്‍ സൂചിപ്പിച്ച കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാന്‍ മത്സരിക്കുന്നവരില്‍ ചില രാഷ്ട്രീയ നേതൃത്വവും കൂടിയുണ്ടെന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.
ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാല് ദിവസത്തേക്കാണ് എസ്ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്. മുരാരിയെ തിരുവനന്തപുരത്തേക്കെത്തിച്ച് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ടെന്നാണ് വിവരം.
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) കേരളത്തിലും നടപ്പാക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പാക്കുമെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം സുതാര്യവും തർക്കരഹിതവുമാക്കാൻ മാർഗനിർദേശങ്ങളുമായി കെപിസിസി. സീറ്റ് വിഭജന ചർച്ചകൾ അടിയന്തരമായി പൂർത്തിയാക്കാൻ ജില്ലാ യുഡിഎഫ് കമ്മിറ്റികളുമായി പാർട്ടി ജില്ലാ നേതൃത്വം കൂടിയാലോചന നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിർദേശിച്ചു.
സംസ്കൃത ഭാഷയിൽ പ്രവീണ്യമില്ലാത്ത എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ കേരള സർവകലാശാലയിൽ ശുപാർശ. നവംബർ ഒന്നിന് ചേരുന്ന സിൻഡിക്കറ്റ് യോഗം ശുപാർശ പരിഗണിക്കും. എന്നാൽ ഭാഷയറിയാത്ത വിദ്യാർഥിക്കു സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാനുള്ള ശുപാർശ തടയണമെന്ന് ആവശ്യപ്പെട്ട് കേരള സർവകലാശാല ഓറിയന്റൽ ഭാഷ ഡീനും സംസ്കൃത വകുപ്പ് മേധാവിയുമായ ഡോ.സി.എൻ.വിജയകുമാരി വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മല്ലിനു കത്ത് നൽകി.
കൊടി സുനിയും സംഘവും ജയിലിനുള്ളിൽ ലഹരി മരുന്ന് കടത്തും വിൽപനയും നടത്തുന്നുവെന്നും ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ ജയിൽ നടത്തിപ്പിനെ തന്നെ ബാധിക്കുന്നുവെന്നും കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് അഭ്യർഥിച്ച് ഓഗസ്റ്റ് 5ന് തലശ്ശേരി ജില്ലാ സെഷൻസ് കോടതിക്ക് നൽകിയ അപേക്ഷയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.
2028ൽ മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യത തള്ളാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്ക് വീണ്ടും പ്രസിഡന്റാകാൻ ആഗ്രഹമുണ്ടെന്നും എക്കാലത്തെയും വലിയ പിന്തുണ തനിക്കുണ്ടെന്നും ആണ് മൂന്നാമതും പ്രസിഡന്റ് ആകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു ട്രംപിന്റെ മറുപടി.
ഛഠ് പൂജയ്ക്കായി യമുനാ നദിയിൽ ബിജെപി സർക്കാർ കൃത്രിമ ജലാശയം ഉണ്ടാക്കിയെന്ന് ആരോപണം. നദിയോടു ചേർന്നു ശുദ്ധീകരിച്ച ജലം നിറച്ച വ്യാജ യമുന നിർമിച്ചുവെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. അതേസമയം ആരോപണം അസംബന്ധമാണെന്നു ബിജെപി പ്രതികരിച്ചു. English Summary:
Today\“s Recap 28-10-2025: Major Headlines