കോഴിക്കോട്∙ കാർഷിക സർവകലാശാലയിലെ ഫീസ് വിഷയത്തിൽ മന്ത്രി ഇടപെട്ടതിൽ സന്തോഷമുണ്ടെന്ന് ഫീസ് അടയ്ക്കാൻ വഴിയില്ലാതെ വെള്ളായണി ഗവ. കാർഷിക കോളജിലെ ബിഎസ്‌സി അഗ്രികൾചർ കോഴ്സ് ഉപേക്ഷിച്ച താമരശ്ശേരി പുതുപ്പാടി സ്വദേശി വി.എസ്.അർജുൻ. അർജുന് ഫീസ് ഇളവ് ലഭിക്കുന്നതിൽ കാർഷിക സർവകലാശാല മുൻകയ്യെടുക്കണമെന്ന് കൃഷി മന്ത്രി പി.പ്രസാദ് നിർദേശം നൽകിയതിനോടു പ്രതികരിക്കുകയായിരുന്നു. എന്നാൽ തുടർന്ന് പഠിക്കുന്നത് ചിന്തിച്ചിട്ടില്ലെന്ന് അർജുൻ പറഞ്ഞു.  
  
 -  Also Read  ‘വീണ്ടും പ്രവേശനം ലഭിച്ചാലും ആ കോളജിലേക്കില്ല’; അർജുൻ ടിസി വാങ്ങി; ഫീസിന് വഴിയില്ലാതെ   
 
    
 
‘‘ഇത് എന്റെ മാത്രം വിഷയമല്ല. മറ്റു കുട്ടികൾക്കും അമിത ഫീസ് സംബന്ധിച്ച പ്രശ്നമുണ്ട്. പ്രവേശനം നേടിയ കോളജിൽ വീണ്ടും തുടർന്നു പഠിക്കുന്നത് ചിന്തിച്ചിട്ടില്ല. മടുത്തിട്ടാണ് കോളജിൽ നിന്നിറങ്ങിയത്. അലോട്മെന്റ് സമയത്ത് കാണിക്കാതിരുന്ന ഫീസാണ് പിന്നീട് ആവശ്യപ്പെട്ടത്. അച്ഛന്റെ ചികിത്സ, സഹോദരിക്ക് വേണ്ടി എടുത്ത വിദ്യാഭ്യാസ വായ്പ തുടങ്ങിയവ കാരണം സാമ്പത്തികമായി ബുദ്ധിമുട്ടുണ്ട്.  
 
അതിനാൽ തന്നെ അത്രയും ഫീസ് കൊടുത്ത് പഠിക്കാൻ കഴിയില്ലായിരുന്നു. മറ്റു കുട്ടികൾക്കും ഈ പ്രശ്നമുണ്ട്. ചിലർ ടിസി വാങ്ങിയിരുന്നു. ഫീസിലെ വർധന പൊതുവേ ആർക്കും താങ്ങാൻ പറ്റാവുന്നതല്ല. അതാണ് മനസ്സ് മടുത്ത് ഇറങ്ങിയത്. എല്ലാവർക്കും ഫീസ് ഇളവ് ബാധകമാകണം. അല്ലാതെ എനിക്ക് മാത്രം ഇളവ് വേണ്ട. ഇക്കാര്യത്തിൽ തുല്യത ഉറപ്പാക്കണം.   
         
  
 -    ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...  
 
        
  -    ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും  
 
        
  -    സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ  
 
        
   MORE PREMIUM STORIES  
  
 
വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയായതിനാൽ ഇ–ഗ്രാന്റ്സ് വഴി ഫീസ് ആനുകൂല്യം തിരികെ ലഭിക്കുമെന്നു പറയുന്നതിൽ വലിയ കാര്യമില്ല. ഇ–ഗ്രാന്റസിൽ വിശ്വാസമില്ല എന്നതാണ് സത്യം. ആദ്യം ഫീസ് നമ്മൾ തന്നെ അടച്ച ശേഷം പിന്നീട് റീ ഇംമ്പേഴ്സ് ചെയ്യുന്ന രീതിയാണ് അതിലുളളത്. ഇതിനു മുൻപ് ഒരു വർഷത്തെ ഡിപ്ലോമയിൽ ചേർന്നിരുന്നു.  
  
 -  Also Read  ‘അതിൽ മോദി പശുവിനെ തഴുകുന്ന ചിത്രമില്ലേ’; പിണറായിയുമുണ്ടെന്ന് ചിഞ്ചുറാണി; മന്ത്രിമാരെ കളിയാക്കി ‘സൈബർ സിപിഎം പോരാളികൾ’   
 
    
 
അതിൽ ഇ–ഗ്രാന്റസിൽ അപേക്ഷ നൽകിയിട്ട് ഇതുവരെ പണം മടക്കി ലഭിച്ചിട്ടില്ല. അത്തരം അനുഭവങ്ങളുണ്ട്. അതുമാത്രമല്ല, പഠനത്തിനു ഭീമമായ തുക പെട്ടെന്നു കണ്ടെത്താനും ബുദ്ധിമുട്ടുണ്ട്. നീറ്റ് റിപ്പീറ്റ് ചെയ്യണമെന്നു കരുതുന്നു. ഒപ്പം പിഎസ്‌സി പരീക്ഷ എഴുതി ചില ജോലികൾക്കായി ശ്രമം തുടരും’’ – അർജുൻ വ്യക്തമാക്കി. സെമസ്റ്റർ ഫീസ് 48,000 രൂപയാക്കി ഉയർത്തിയതിനെത്തുടർന്നാണ് അർജുൻ പഠനം ഉപേക്ഷിച്ചത്. ട്യൂഷൻ ഫീ 36,000, സെമസ്റ്റർ എക്സാം ഫീ 3,000, ലൈബ്രറി ഫീ 2,000 തുടങ്ങി പല ഇനങ്ങളിലായിട്ടാണ് ഈ വർധന.  
 
കാർഷിക കോളജ് വിദ്യാർഥി ഫീസ് വർധന മുൻനിർത്തി പഠനം ഉപേക്ഷിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടതായും വിദ്യാർഥിയെ തിരികെ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നു കാർഷിക സർവകലാശാലയോടു നിർദേശിച്ചതായും കൃഷി മന്ത്രി പി.പ്രസാദ് എറണാകുളത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘‘കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാലാണ് ഇതിൽ ഇടപെടാനാകാതെ വന്നത്. ഇതിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അത് ഹൈക്കോടതിയുടെ പരിഗണനയിലേക്ക് പോയത്.  
  
 -  Also Read   കമ്യൂണിസ്റ്റ് നിലപാടാണോ മോദി സർക്കാരിന്റെ പണമാണോ വലുത്? ബിജെപിക്കു കീഴടങ്ങുന്ന സിപിഎം   
 
    
 
അർജുന്റെ കാര്യത്തിൽ ഫീസ് ഇളവിന് അർഹതയുണ്ട്. അത് ലഭിക്കുന്നതിൽ പ്രശ്നമില്ല. വിദ്യാർഥിയെ തിരികെ പ്രവേശിപ്പിക്കുന്നതിൽ സർവകലാശാല മുൻകയ്യെടുക്കണം. പോയത് പോട്ടെ എന്ന വാശി ഇക്കാര്യത്തിൽ വേണ്ടതില്ല. സർവകലാശാല തന്നെ മുൻകൈയ്യെടുത്ത് അർജുനെ തിരികെ പ്രവേശിപ്പിക്കണമെന്നും നിർദ്ദേശം നൽകി’’ – മന്ത്രി വിശദീകരിച്ചു.  
 
അതിനിടെ, സാമ്പത്തിക ക്ലേശങ്ങൾ പഠനത്തിനു തടസ്സമാകില്ലെന്നും അർഹതപ്പെട്ട എല്ലാ വിദ്യാർഥികൾക്കും ധനസഹായം ഉറപ്പാക്കുമെന്നും കാർഷിക സർവകലാശാല ചൊവ്വാഴ്ച ഉച്ചയോടെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.  
 
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഇ–ഗ്രാന്റ്സ് സ്കോളർഷിപ് ലഭിക്കുന്നതിനുള്ള എല്ലാ സഹായവും സർവകലാശാല നൽകുന്നതായും ഇതുകൂടാതെ ഫീസ് ഇളവ് ലഭിക്കാത്തതും പ്രതിവർഷം അഞ്ചു ലക്ഷം രൂപയിൽ താഴെ കുടുംബവരുമാനം ഉള്ളതുമായ വിദ്യാർഥികൾക്കായി വൈസ് ചാൻസലറുടെ മെറിറ്റ്–കം–മീൻസ് സ്കോളർഷിപ്പ്(വിസിഎംഎംപി) ഏർപ്പെടുത്തിയതായും വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.    
 
ഒക്ടോബർ 28ന് ക്ലാസുകൾ ആരംഭിക്കാനിരിക്കെ ഒരു വിദ്യാർഥി ടിസിക്ക് അപേക്ഷിച്ച സാഹചര്യത്തിൽ ആ വിദ്യാർഥിയുടെ സാമ്പത്തിക ആശങ്കകൾ പരിഹരിക്കുന്നതിനു കാർഷിക ഫാക്കൽറ്റി ഡീൻ വിദ്യാർഥിയുമായി നേരിട്ടു സംസാരിക്കുകയും അർഹമായ എല്ലാ സാമ്പത്തിക സഹായ പദ്ധതികളെക്കുറിച്ചു വിവരിക്കുകയും സഹായം ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇ–ഗ്രാന്റ്സ് സ്കോളർഷിപ്പിന് അർഹതയുള്ളതിനാൽ ട്യൂഷൻ ഫീസും ഹോസ്റ്റൽ ഫീസും നൽകേണ്ടതില്ല. ഇക്കാര്യത്തിൽ പ്രസ്തുത വിദ്യാർഥിക്ക് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു  
  
 -  Also Read  ബേബി ഇടപെട്ടിട്ടും വഴങ്ങിയില്ല, മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല; ‘ലാൽസലാം’ പറഞ്ഞ് ബിനോയ് വിശ്വം   
 
    
 
ചൊവ്വാഴ്ച അമ്പലവയൽ കാർഷിക കോളജിൽ പ്രവേശനത്തിനെത്തിയവരുടെ രക്ഷിതാക്കളും ഫീസ് വർധനയ്ക്കെതിരെ പ്രതികരിച്ചു. ഇത്രയധികം ഫീസ് അടയ്ക്കേണ്ടി വരുമെന്നത് പ്രവേശനസമയത്ത്  അറിഞ്ഞിരുന്നില്ലെന്നും രക്ഷിതാക്കളിൽ ചിലർ പ്രതികരിച്ചു. സെമസ്റ്ററിന് അൻപതിനായിരം എന്ന കണക്കിൽ പ്രതിവർഷം ലക്ഷത്തോളം രൂപ വരും. ഈ അധികബാധ്യത ഒഴിവാക്കാൻ സർക്കാർ ഇടപെടാതെ മറ്റു മാർഗങ്ങളില്ലെന്നും അവർ പറഞ്ഞു. English Summary:  
Agricultural College Fee Hike: V.S. Arjun\“s Struggle Prompts Minister P. Prasad\“s Intervention |