തിരുവനന്തപുരം∙ ബിജെപിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിയേറ്റ് ഉപരോധവുമായി ബന്ധപ്പെട്ട് നഗരത്തില്‍ 24., 25. തീയതികളില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. 24 വൈകുന്നേരം 5 മുതല്‍ 25ന് ഉപരോധം തീരുന്നത് വരെയാണ് നിയന്ത്രണം.പാളയം ഭാഗത്തു നിന്നും സ്റ്റാച്യു വഴി കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പബ്ലിക് ലെെബ്രറി-നന്ദാവനം-പഞ്ചാപുര-ബേക്കറി ഫ്ലെെഓവര്‍ വഴി പോകണം. ജനറല്‍ ഹോസ്പിറ്റല്‍ ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആശാന്‍ സ്ക്വയര്‍-അണ്ടര്‍ പാസേജ്-പഞ്ചാപുര-ബേക്കറി ഫ്ലെെഓവര്‍ വഴി പോകണം.
കിഴക്കേകോട്ട ഭാഗത്തു നിന്നും സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങള്‍ ഓവര്‍ബ്രിഡ്ജ്-തമ്പാനൂര്‍-പനവിള -ബേക്കറി ജംക്ഷന്‍ വഴി പോകണം.ഉപരോധത്തില്‍ പങ്കെടുക്കാന്‍ വരുന്ന പ്രവര്‍ത്തകരുടെ വലിയ വാഹനങ്ങള്‍ പാപ്പനംകോട്-പള്ളിച്ചല്‍, തിരുവല്ലം -കോവളം, ചാക്ക-ആള്‍സെയ്ന്റ്സ് റോഡുകളുടെ വശങ്ങളില്‍ ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത വിധത്തില്‍ പാര്‍ക്ക് ചെയ്യണം. English Summary:
Thiruvananthapuram traffic is diverted due to the BJP\“s Secretariat blockade on the 24th and 25th. Traffic arrangements are in place to manage the flow of vehicles during the protest, ensuring minimal disruption. |