ഗാസ സിറ്റി ∙ ഗാസയിലെ പലസ്തീൻ ദമ്പതികൾ തങ്ങളുടെ നവജാത ശിശുവിന് സിംഗപ്പൂർ എന്ന് പേരിട്ടു. ഇസ്രയേൽ-ഹമാസ് യുദ്ധകാലത്ത് സിംഗപ്പൂർ നൽകിയ സഹായത്തിന് ആദരസൂചകമായാണ് മകൾക്ക് സിഗപ്പൂരെന്ന് പേരു നൽകിയത്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ ലവ് എയ്ഡ് സിംഗപ്പൂരിന്റെ പ്രാദേശിക സൂപ്പ് കിച്ചണിലാണ് കുഞ്ഞിന്റെ പിതാവ് ജോലി ചെയ്തിരുന്നത്.  
  
 -  Also Read  ‘കണ്ണൂരിലെ രാഷ്ട്രീയക്കാർക്ക് ധാർഷ്ട്യം; അതിവിടെ കാണിക്കരുത്’; വിചാരണയ്ക്കിടെ വിഡിയോ, ശിക്ഷിച്ച് കോടതി   
 
    
 
ഗാസയിലെ ദുരിതപൂർണമായ കാലത്ത് സിംഗപ്പൂരുകാർ നൽകിയ പിന്തുണയ്ക്കുള്ള ആദരമായിട്ടാണ് കുഞ്ഞിന് ഈ പേരിടുന്നതെന്ന് പിതാവ് പറഞ്ഞു. ഗാസയിലെ കടുത്ത ഭക്ഷണക്ഷാമത്തിനിടയിലാണ് ഇയാളുടെ ഭാര്യ ഗർഭിണിയായത്. ലവ് എയ്ഡ് സിംഗപ്പൂർ ധനസഹായത്തോടെ നടത്തുന്ന സൂപ്പ് കിച്ചൺ, യുദ്ധ സമയത്ത് ആയിരക്കണക്കിന് ആളുകൾക്ക് ദിവസേന ഭക്ഷണം നൽകിയിരുന്നു. സിംഗപ്പൂരിലെ ജനങ്ങളോടുള്ള ഞങ്ങളുടെ അഗാധമായ നന്ദി പ്രകടിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. ഞങ്ങളുടെ മകൾക്ക് സിംഗപ്പൂർ എന്ന് പേരിടുന്നത് അവരുടെ ദയ ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നേക്കും നിലനിർത്താനുള്ള മാർഗമാണെന്നും പിതാവ് പറഞ്ഞു.   
 
അതിർത്തികൾ താണ്ടിയ കാരുണ്യത്തിനും നന്മക്കും സഹാനുഭൂതിക്കും ഓർമയായി കുഞ്ഞിന്റെ പേര് എക്കാലവും പ്രതീക്ഷ പകരട്ടെയെന്നാണ് ലവ് എയ്ഡ് സിംഗപ്പൂർ, കുഞ്ഞിന്റെ മാതാപിതാക്കൾക്ക് നൽകിയ മറുപടി. English Summary:  
Baby \“Singapore\“ Born in Gaza: A Symbol of Hope Amidst Humanitarian Crisis |