ന്യൂഡൽഹി ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിനിർണയത്തിൽ ഒരുപടി മുന്നിലുള്ള ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തുടരെ റാലികൾ നടത്തും. മോദി 10 റാലിയും അമിത് ഷാ 25 റാലിയും നടത്തണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം കേന്ദ്ര നേതൃത്വം തത്വത്തിൽ അംഗീകരിച്ചു.  
  
 -  Also Read  ബിഹാർ: ‘വോട്ട് ചോർ’ മറന്നു, ഇത് വോട്ട് പോർ; ഇന്ത്യാസഖ്യം കക്ഷികൾ നേർക്കുനേർ   
 
    
 
മോദിയുടെ ആദ്യ പ്രചാരണം 24നാണ്. അന്നു സമസ്തിപുരിലും ബേഗുസരായിലും മോദി റാലികളിൽ പ്രസംഗിക്കും. 29നു മോദി വീണ്ടും സംസ്ഥാനത്തെത്തും. അമിത് ഷായ്ക്കു പുറമേ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവരും റാലികൾ നടത്തും. 40 താരപ്രചാരകരുടെ പട്ടികയാണു തിരഞ്ഞെടുപ്പു കമ്മിഷനു ബിജെപി നൽകിയത്. English Summary:  
Modi and Shah to Hold Rallies in Bihar: Bihar Election Rally preparations are in full swing with Narendra Modi and Amit Shah planning a series of rallies. Modi will address 10 rallies, and Shah will address 25, aiming to boost the BJP\“s campaign in the Bihar Legislative Assembly elections. |