പാരിസ് ∙ പാരിസിലെ ലോക് പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിലെ സ്വര്‍ണാഭരണങ്ങൾ മോഷ്ടിച്ചെന്ന് റിപ്പോര്‍ട്ട്. മുഖംമൂടി ധരിച്ച മൂന്നു പേരാണ് മോഷണം നടത്തിയത്. മോഷണം നടന്നതായി ഫ്രഞ്ച് സാംസ്കാരിക മന്ത്രി സ്ഥിരീകരിച്ചു. മുഖംമൂടി ധരിച്ച മൂന്നുപേര്‍ ലിഫ്റ്റ് വഴി അകത്തേക്ക് കയറി അപ്പോളോ ഗാലറിയിലെത്തുകയും ഗാലറിയിലെ ജനൽ ഉൾപ്പെടെ തകര്‍ത്ത് അമൂല്യമായ സ്വര്‍ണാഭണങ്ങങ്ങൾ കവര്‍ന്ന് മോട്ടോര്‍ സ്കൂട്ടറില്‍ പോയെന്നുമാണ് റിപ്പോർട്ടുകൾ.   
  
 -  Also Read  ശബരിമല സ്വർണക്കവർച്ച: ബോധപൂർവം വരുത്തിയ പിഴവുകൾ, യാദൃച്ഛികമെന്നു തോന്നിക്കുന്ന സ്ഥലംമാറ്റങ്ങൾ   
 
    
 
മോഷണം പോയത് നെപ്പോളിയന്‍റെ ആഭരണമെന്നാണ് സൂചന. മ്യൂസിയത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. മ്യൂസിയം അടച്ചെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. മൊണാലിസ ചിത്രമടക്കം ഉള്ള ഈ മ്യൂസിയം ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമാണ്. മുപ്പത്തി മൂവായിരത്തിലധികം അമൂല്യ വസ്തുക്കളുടെ പ്രദര്‍ശനമാണ് ലൂവ്ര് മ്യൂസിയത്തിലുള്ളത്. മ്യൂസിയത്തിന് അടുത്തായി ചില നിർമാണ പ്രവര്‍ത്തനങ്ങൾ നടക്കന്നുണ്ട്. അതിന്‍റെ മറവിലാണ് മോഷണം നടന്നതെന്നാണ് സംശയം. ഫ്രാന്‍സിന്‍റെ ചരിത്രത്തിലെ തന്നെ വിലയേറിയ ആഭരണങ്ങൾ അടക്കം നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന.   
  
 -  Also Read   സീരിയൽ കില്ലറെ ‘സ്കെച്ച്’ ചെയ്ത പൊലീസ്: ‘ചിലരെക്കൂടി തീർക്കാനുണ്ട്’; ‘ട്രീറ്റ്’ അല്ല ചെന്താമരയ്ക്ക് കൊടുത്ത ബിരിയാണി   
 
    
 
1911ൽ മൊണാലിസ ചിത്രം മ്യൂസിയത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. മ്യൂസിയത്തിനുള്ളിൽ ഒളിച്ചിരുന്ന മുൻ തൊഴിലാളിയായ വിൻസെൻസോ പെറുഗിയ പെയിന്റിംഗ് തന്റെ കോട്ടിനടിയിൽ വച്ചുകൊണ്ട് പുറത്തേക്ക് നടക്കുകയായിരുന്നു. രണ്ടു വർഷത്തിനു ശേഷം ഫ്ലോറൻസിൽ നിന്ന് ഇത് കണ്ടെടുത്തു. 1983ൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ട വസ്തുക്കൾ 4 പതിറ്റാണ്ടിനു ശേഷമാണ് കണ്ടെടുത്തത്.  
 
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @MuseeLouvre എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) English Summary:  
Theft in Louvre Museum: Gold ornaments, possibly including Napoleon\“s, have been stolen from the world-renowned Louvre Museum in Paris by masked individuals. The museum is now closed. |