തിരുവനന്തപുരം ∙ ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച്, വിവിധ ജില്ലകളിലെ ക്രമസമാധാനപാലനത്തിനും തിരക്കു നിയന്ത്രിക്കുന്നതിനുമായി 1000 സ്പെഷൽ പൊലീസ് ഓഫിസർമാരെ നിയമിക്കും. വിരമിച്ച പൊലീസുദ്യോഗസ്ഥർ, മുൻ സൈനികർ, എൻസിസി കെഡറ്റുകൾ എന്നിവരെയാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂർ   ജില്ലകളിൽ 660 രൂപ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുക. പരമാവധി 60 ദിവസത്തേക്കാണു നിയമനം. കഴിഞ്ഞ വർഷം 750 ഉദ്യോഗസ്ഥരെ ഈ രീതിയിൽ നിയമിച്ചിരുന്നു.   
  
 -  Also Read  കാമുകനുമായി പിണങ്ങി; കായലിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി യുവാവ്   
 
    
 
മണ്ഡലകാല സീസണിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ വിവിധ ജില്ലകളിലെത്തുമ്പോൾ അവിടെ തിരക്ക് നിയന്ത്രിക്കുന്നതടക്കമുള്ള ചുമതലകളാണ് ഇവർ നിർവഹിക്കുക. സേനയിൽ നിന്നുള്ളവരെ നിയമിക്കുന്നതു പതിവ് കൃത്യനിർവഹണത്തെ ബാധിക്കുമെന്നതിനാലാണു സ്പെഷൻ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. ഇതുസംബന്ധിച്ച, സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. English Summary:  
Sabarimala Mandalakalam: 1000 Special Police Officers to Bolster Security and Crowd Control  |