deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ബ്രിട്ടിഷുകാരെ പഠിപ്പിക്കാൻ ഇന്ത്യ’; യുകെ യുദ്ധവിമാന പൈലറ്റുമാർക്ക് പരിശീലനം നൽകാൻ ഇന്ത്യൻ വ്യോമസേന

deltin33 7 day(s) ago views 734

  



ലണ്ടൻ∙ യുകെയുടെ റോയൽ എയർഫോഴ്സ് യുദ്ധവിമാന പൈലറ്റുമാർക്ക് പരിശീലനം നൽകാൻ ഇന്ത്യൻ വ്യോമസേന. ഇന്ത്യൻ വ്യോമസേനയിലെ രണ്ട് പരിശീലകർ ആയിരിക്കും പരിശീലനം നൽകുക. വെയിൽസിലെ ഫ്ലൈയിങ് ട്രെയിനിങ് സ്കൂളിലെ ആർഎഎഫ് എയർക്രൂ ഓഫിസർമാരെയായിരിക്കും ഇവർ പരിശീലിപ്പിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 2026 ഒക്ടോബറിനു ശേഷമായിരിക്കും ഒരു വർഷം നീണ്ടു നിൽക്കുന്ന പരിശീലനം ഇന്ത്യൻ വ്യോമസേനാംഗങ്ങൾ ഇവർക്ക് നൽകുക.

  • Also Read വിമാനത്തിലെ ഭക്ഷണത്തിൽ മുടി; എയർ ഇന്ത്യ 35,000 രൂപ നഷ്ടപരിഹാരം നൽകണം   


യുകെയിലെ അടുത്ത തലമുറയിലെ യുദ്ധവിമാന പൈലറ്റുമാർക്ക് ബിഎഇ ഹോക്ക് ടിഎംകെ2-ൽ പരിശീലനം നൽകുന്നത് വെയിൽസിലെ ഫ്ലൈയിങ് ട്രെയിനിങ് സ്കൂളിലാണ്. ടൈഫൂൺ, എഫ്-35 തുടങ്ങിയ യുദ്ധവിമാനങ്ങളിൽ പരിശീലനം നേടുന്ന പൈലറ്റുമാർക്കാണ് ഇന്ത്യൻ വ്യോമസേനയിലെ രണ്ട് ഇൻസ്ട്രക്ടർമാർ പരിശീലനം നൽകുക.‌ കഴിഞ്ഞ ദിവസം വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ്, യുഎസിനും റഷ്യയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ വ്യോമസേനയുള്ള രാജ്യമായി ഇന്ത്യയെ തിരഞ്ഞെടുത്തിരുന്നു. ഈ റാങ്കിങ് പ്രകാരം എട്ടാം സ്ഥാനത്താണ് യുകെയുടെ റോയൽ എയർഫോഴ്സ്. വിദേശ പരിശീലകരുടെ കീഴിൽ പരിശീലനം നേടുന്നത് ഗുണകരമാകുമെന്നാണ് യുകെ റോയൽ എയർഫോഴ്സിന്റെ വിലയിരുത്തൽ.

  • Also Read പൂട്ടിപ്പോകുമെന്ന് പേടിച്ച ഗവ. സ്കൂളിൽ ഇന്ന് സീറ്റിന് ‘ക്യൂ’; ‘പ്രിസം’ മാജിക് പഠിക്കാൻ കശ്മീർ വിദ്യാർഥികൾ; ഇതാണ് ‘റിയൽ കേരള സ്റ്റോറി’   
English Summary:
Indian Air Force to train Royal Air Force pilots in the UK: This initiative, set to begin after October 2026, will see two IAF instructors train RAF aircrew officers at a flying training school in Wales for one year. This comes as the Indian Air Force is ranked as the third most powerful in the world.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

administrator

Credits
69975