‘രാഷ്ട്രീയ ഗിമ്മിക്ക്; കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്’: പിണറായി വിജയനെതിരെ വിമർശനവുമായി ശിവകുമാർ

cy520520 2025-12-28 01:54:56 views 556
  



ബെംഗളൂരു∙ കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നു കേരളാ മുഖ്യമന്ത്രി പിണറായി വിജയനോട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ബെംഗളൂരുവില്‍ വൻ തോതിൽ നടത്തിയ  ഒഴിപ്പിക്കലിനെതിരെ മുഖ്യമന്ത്രി വിമർശനം നടത്തിയതിന് പിന്നാലെയാണു ശിവകുമാറിന്റെ പ്രതികരണം. ബെംഗളൂരുവിലെ ഫക്കീർ കോളനിയിലും വാസിം ലേഔട്ടിലുമുണ്ടായ പൊളിച്ചുനീക്കൽ അങ്ങേയറ്റം ഞെട്ടിക്കുന്നതും വേദനാജനകവുമെന്നാണു വെള്ളിയാഴ്ച ഫേസ്ബുക്ക് പോസ്റ്റിലൂടെ പിണറായി വിജയൻ വിമർശിച്ചത്. എന്നാൽ ബെംഗളൂരുവിലെ യാഥാർഥ്യം മുതിർന്ന നേതാവായ പിണറായി വിജയൻ മനസ്സിലാക്കണമെന്നായിരുന്നു ശിവകുമാർ പറഞ്ഞത്.  

  • Also Read ‘ഇത് സ്റ്റാലിന്റെ റഷ്യയോ ഈദി അമീന്റെ ഉഗാണ്ടയോ അല്ല; മുഖ്യമന്ത്രിയുടേത് ഏകാധിപതിയായ ഒരു ഭരണാധികാരിയുടെ നടപടി’   


പിണറായി വിജയന്റെ പരാമർശങ്ങൾ രാഷ്ട്രീയ താൽപ്പര്യത്തോടെയുള്ളത് ആണെന്നും വസ്തുതകൾ അറിയാതെ പിണറായി ഞങ്ങളുടെ സംസ്ഥാനത്തിന്റെ കാര്യങ്ങളിൽ ഇടപെടരുതെന്നും തിരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ ഗിമ്മിക്കുകളാണിതെന്നും ശിവകുമാർ കുറ്റപ്പെടുത്തി. ‘‘ബെംഗളൂരുവിലെ പ്രശ്നങ്ങൾ മനസ്സിലാക്കാതെ പിണറായി വിജയനെപ്പോലെ ഒരു മുതിർന്ന നേതാവ് ഇങ്ങനെയൊരു പരാമർശം നടത്തിയതു നിർഭാഗ്യകരമാണ്. ബെംഗളൂരുവിലെ യാഥാർഥ്യം പിണറായി വിജയൻ മനസ്സിലാക്കണം.  ഖരമാലിന്യം നിക്ഷേപിക്കാൻ നീക്കിവച്ച അപകടകരമായ ഒരു ക്വാറി കുഴിയായിരുന്നു ഈ സ്ഥലം. അത് അനധികൃതമായി കയ്യേറിയതാണ്. ഇക്കാര്യം സർക്കാരിനും പ്രാദേശിക എംഎൽഎമാർക്കും അറിയാം. ദുരിതബാധിതരെ മാനുഷിക പരിഗണനയോടെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അവർക്ക് ബദൽ ഭവനസൗകര്യം നൽകും’’– ശിവകുമാർ പറഞ്ഞു.  

  • Also Read മുഖ്യമന്ത്രിയും പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു   


‘‘ഞങ്ങളുടെ ഭൂമി സംരിക്ഷിക്കാനാണു ഞങ്ങൾ ശ്രമിച്ചത്. അർഹരായവർക്ക് രാജീവ് ഗാന്ധി ആവാസ് യോജന പ്രകാരം വീടുകൾ നൽകാൻ തയാറാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഞാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട പ്രകാരം അവർ റിപ്പോർട്ട് സമർപ്പിച്ചു. കേരളത്തിൽനിന്നുള്ള ഞങ്ങളുടെ നേതാക്കൾ ഞാനുമായി സംസാരിച്ചു’’–  ശിവകുമാർ വിശദീകരിച്ചു.  
    

  • സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‌‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
      

         
    •   
         
    •   
        
       
  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • വിത്തും വളവും കൊടുത്ത് ഭീകരതയിലേക്ക് ‘ഐഎസ് റിക്രൂട്മെന്റ്’; എന്തുകൊണ്ട് ട്രംപിന്റെ മിസൈലുകൾ സൊക്കോട്ടയെ ലക്ഷ്യമിട്ടു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Bengaluru Encroachment Drive: Karnataka Politics takes center stage as the state\“s Deputy Chief Minister, DK Shivakumar, responds to criticism from Kerala Chief Minister Pinarayi Vijayan regarding the Bengaluru encroachment drive.
like (0)
cy520520Forum Veteran

Post a reply

loginto write comments

Previous / Next

Previous threads: port gamble furniture store Next threads: seth gamble ebony
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138841

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com