ഗുജറാത്തിൽ കൂട്ട രാജി, 16 ബിജെപി മന്ത്രിമാർ രാജിവച്ചു; മന്ത്രിസഭ പുനഃസംഘടന വെള്ളിയാഴ്ച

Chikheang 2025-10-28 09:32:43 views 726
  



അഹമ്മദാബാദ് ∙ ഗുജറാത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെയുള്ള 16 ബിജെപി മന്ത്രിമാരും രാജിവച്ചു. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:39-ന് നടക്കും. വരാനിരിക്കുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകള്‍, ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) വര്‍ധിച്ചുവരുന്ന സ്വാധീനം, സാമൂഹിക സമവാക്യങ്ങൾ എന്നിവ കണക്കിലെടുത്താണ് മന്ത്രിസഭയുടെ വികസനമെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  • Also Read ‘വോട്ടർ പട്ടികയിലെ മാറ്റങ്ങൾ കൃത്യമായി എഴുതി നൽ‌കണം; തിരഞ്ഞെടുപ്പ് കമ്മിഷൻ ഒഴിഞ്ഞു മാറില്ലെന്ന് വിശ്വാസം’   


ധര്‍മേന്ദ്രസിങ്, ഋഷികേശ് പട്ടേല്‍, മുകേഷ് പട്ടേല്‍, ഭൂപേന്ദ്രസിങ് ചുഡാസമ തുടങ്ങിയ മന്ത്രിമാർ തങ്ങളുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രി പട്ടേല്‍ ഉള്‍പ്പെടെ 17 മന്ത്രിമാരാണ് നിലവില്‍ ഗുജറാത്ത് മന്ത്രിസഭയിലുള്ളത്. ഇതില്‍ എട്ടു പേര്‍ കാബിനറ്റ് പദവിയുള്ളവരും അത്രയും പേര്‍ തന്നെ സഹമന്ത്രിമാരുമാണ്. 182 അംഗ നിയമസഭയുള്ള ഗുജറാത്തില്‍, സഭയുടെ ആകെ അംഗബലത്തിന്റെ 15 ശതമാനം വരെ, അതായത് പരമാവധി 27 പേർക്കു വരെ മന്ത്രിമാരാകാം.  

  • Also Read 40 വർഷമായി ‘മത്സരിക്കാത്ത’ മുഖ്യമന്ത്രി; ഒപ്പം നിന്ന് കാലു (വോട്ടു) വാരാൻ ബിജെപി? ലക്ഷ്യം ‘ലവ–കുശ’ വോട്ട്; 2020ൽ അത് സംഭവിച്ചിരുന്നെങ്കിൽ...   


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. എല്ലാ ബിജെപി എംഎല്‍എമാരോടും വ്യാഴാഴ്ചയോടെ ഗാന്ധിനഗറില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം ആദ്യം, ഗുജറാത്ത് സര്‍ക്കാരിലെ സഹമന്ത്രിയായിരുന്ന ജഗ്ദീഷ് വിശ്വകര്‍മ്മ, കേന്ദ്രമന്ത്രി സി.ആര്‍. പാട്ടീലിനു പകരമായി ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റിരുന്നു. ഭൂപേന്ദ്ര പട്ടേല്‍ 2022 ഡിസംബര്‍ 12നാണ് രണ്ടാം തവണയും ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. English Summary:
BJP ministers resign in Gujarat, except Chief Minister Bhupendra Patel: Gujarat Cabinet Resignation occurred with all 16 BJP ministers, excluding the Chief Minister, resigning ahead of a cabinet reshuffle. The new cabinet is expected to be sworn in on Friday, taking into account upcoming local elections and social dynamics.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141698

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.