തിരുവാലി ∙ വണ്ടൂർ - മഞ്ചേരി റോഡിൽ തിരുവാലി അങ്ങാടിക്ക് സമീപം വളവിൽ ബൈക്ക് മറിഞ്ഞ് ബസ്സിനടിയിലേക്ക് തെറിച്ചുവീണ യുവാവ് തൽക്ഷണം മരിച്ചു. വട്ടപ്പറമ്പ് മാന്തൊടി കൃഷ്ണന്റെ മകൻ ജിഷ്ണു (30) വാണ് മരിച്ചത്. വ്യാഴം രാവിലെ 9.15നാണ് അപകടം നടന്നത്. അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായ ജിഷ്ണു വീട്ടിൽ നിന്ന് പണി സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം. വണ്ടൂരിൽ നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിനടിയിലേക്കാണ് വീണത്. ബസ് ശരീരത്തിലൂടെ കയറിയിറങ്ങി. തിരുവാലി അഗ്നിരക്ഷാസേനയും എടവണ്ണ പൊലീസും സ്ഥലത്തെത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: സുജാത (ആശാവർക്കർ). സഹോദരങ്ങൾ: ജിനുഷ, ഷിനുജ. English Summary:
Bike accident Kerala reported in Thiruvali near Vandoor-Manjeri road. A 30-year-old man died after his bike skidded and he fell under a bus; local authorities responded to the scene. |