ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ തീവ്ര ഇസ്‌ലാമിക വിഭാഗത്തിലെ ആയിരക്കണക്കിനു പ്രവർത്തകരും സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഓഫിസർ ഉൾപ്പെടെ 5 പേർ മരിച്ചു. 48 പേർക്കു പരുക്കേറ്റു. ഇതിൽ 17 പേർക്ക് വെടിയേറ്റതാണെന്നാണു വിവരം.  
  
 -   ഗാസ സമാധാന ഉടമ്പടി: ലോകം കാത്തിരുന്ന നിമിഷം; ട്രംപിന്റെ ആത്മാർഥമായ ശ്രമങ്ങളെ പിന്തുണച്ച് മോദി  US News 
 
        
  -   ഇന്ത്യ-യുഎസ് വ്യാപാര കരാർ: റഷ്യൻ എണ്ണ മുതൽ ചോളം വരെ; താരിഫ് യുദ്ധത്തിന് അയവ് വരുത്താൻ നിർണായക ഒത്തുതീർപ്പ് ശ്രമങ്ങൾ  US News 
 
        
    
 
ഗാസയിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ലഹോറിൽനിന്ന് ഇസ്‌ലാമാബാദിലെ യുഎസ് എംബസിയിലേക്ക് മാർച്ച് നടത്തിയ തെഹ്‌രികെ ലബ്ബായിക് താലിബാൻ പാക്കിസ്ഥാൻ  പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. ലഹോറിൽനിന്ന് 40 കി.മീ. അകലെ ജി.ടി. റോഡിൽ പൊലീസ് തടഞ്ഞതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. English Summary:  
Pakistan protests escalate as clashes erupt between Tehrik-e-Labbik Pakistan (TLP) activists and security forces during a march towards the US Embassy in Islamabad. The violent confrontation in Punjab province resulted in casualties and injuries, highlighting rising tensions. The march was organized to show support for the people of Gaza. |