ബാലരാമപുരം∙ സർക്കാർ നടപ്പിലാക്കി വരുന്ന ജലാശയങ്ങളുടെയും നീരുറവകളുടെയും പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തി പള്ളിച്ചൽ ഗ്രാമപ്പഞ്ചായത്തിലെ പള്ളിച്ചൽ തോടിന്റെ പാർശ്വഭിത്തി നിർമാണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഐ.ബി.സതീഷ് എംഎൽഎ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് അധ്യക്ഷത വഹിച്ചു.  
 
ജില്ലാ പഞ്ചായത്ത് അംഗം വിളപ്പിൽ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ടി..മനോജ്, പള്ളിച്ചൽ ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.ആർ.സുനു, ടി.മല്ലിക, വി.വിജയൻ, വാർഡ് അംഗം കെ.തമ്പി, വി.പി.പ്രിയ, രശ്മി മനോഹർ തുടങ്ങിയവർ പ്രസംഗിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ ഇതിന് സമീപത്തെ 50 ഹെക്ടർ പ്രദേശം കൃഷിയോഗ്യമാക്കാം. English Summary:  
Pallichal Thodu renovation project was inaugurated to rejuvenate water bodies and springs. This initiative aims to make approximately 50 hectares of land cultivable through water conservation and irrigation improvements, contributing to local agricultural development. |