അങ്കറ / റോം ∙ ഇസ്രയേൽ തടവിലാക്കിയ സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ ട്യുൻബെർഗ് ഉൾപ്പെടെയുള്ളവരോട് സൈനികർ മോശമായി പെരുമാറിയെന്ന് പരാതിയുയർന്നു. പുഴുവരിക്കുന്ന ഭക്ഷണവും മലിനജലവും നൽകി. ഗ്രേറ്റയെ പിടിച്ചുതള്ളിയെന്നും ഇസ്രയേൽ പതാക പുതയ്ക്കാൻ നിർബന്ധിച്ചെന്നുമാണു വെളിപ്പെടുത്തൽ.   
  
 -  Also Read  പാവങ്ങൾക്കായി, പ്രിയപ്പെട്ട പാപ്പ; ലിയോ മാർപാപ്പയുടെ ആദ്യ ഉദ്ബോധന ലേഖനം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും   
 
    
 
ഇസ്രയേൽ തീവ്രവലതുപക്ഷ നേതാവും സുരക്ഷാമന്ത്രിയുമായ ഇതാമർ ബെൻവിർ ആക്ടിവിസ്റ്റുകളെ സന്ദർശിച്ചപ്പോഴും മോശം പെരുമാറ്റമുണ്ടായെന്ന് ആരോപണമുയർന്നു. തടവിലുള്ള ഗ്രേറ്റയെ സ്വീഡിഷ് നയതന്ത്രപ്രതിനിധി സന്ദർശിച്ചു.     ഗ്രേറ്റ ട്യുൻബെർഗ് ബോട്ടിൽ (ഫയൽ ചിത്രം)  
 
ഉപരോധം ലംഘിച്ചു ഗാസയിലേക്കു പോകാൻ ശ്രമിച്ചതിനു കഴിഞ്ഞദിവസം ഗ്ലോബൽ ഫ്ലോട്ടില ദൗത്യസംഘത്തിന്റെ 40 ബോട്ടുകൾ പിടിച്ചെടുത്ത ഇസ്രയേൽ നാവികസേന ഗ്രേറ്റ അടക്കം 450 ൽ ഏറെ ആക്ടിവിസ്റ്റുകളെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ വിവിധ രാജ്യക്കാരായ 137 പേരെ മടക്കിഅയച്ചു. തുർക്കിയിയിലെ ഇസ്തംബുൾ വിമാനത്താവളത്തിൽ ഇവരാണു ഇസ്രയേൽ തടവിൽ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്.   
 
എന്നാൽ, തടവുകാരോടു മോശമായി പെരുമാറിയെന്നതു നുണയാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ശേഷിക്കുന്ന ആക്ടിവിസ്റ്റുകളെയും വരുംദിവസങ്ങളിൽ സ്വദേശങ്ങളിലേക്കു മടക്കിവിടുമെന്നും വ്യക്തമാക്കി. English Summary:  
Israeli Mistreatment: Greta Thunberg and Activists Allege Mistreatment in Israeli Detention |   
                
                                                    
                                                                
        
 
    
                                     
 
 
 |