നാലു പതിറ്റാണ്ടുകൾക്കു മുൻപാണ്, അന്നത്തെ ഫിലിം ചേംബർ പ്രസിഡന്റ് കെ.പി.കൊട്ടാരക്കര സിനിമാലോകത്തെ പ്രമുഖരടങ്ങുന്ന വേദിയിൽ മലയാള സിനിമ നേരിടുന്ന ഗുരുതര പ്രതിസന്ധിയെക്കുറിച്ച് വേദനയോടെ സംസാരിച്ചത്. തിരുവനന്തപുരത്ത് ഒരു കളർ ചിത്രത്തിന്റെ ജൂബിലി ആഘോഷവേളയായിരുന്നു സന്ദർഭം. നിർമാണം പൂർത്തിയായിട്ടും വിതരണക്കാരാരും മുന്നോട്ടു വരാത്തതുകൊണ്ട് അറുപതിൽപരം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പ്രദർശനഭാഗ്യം ലഭിക്കാതെ കെട്ടിക്കിടക്കുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്. മാർവാഡിയിൽനിന്ന് കടം വാങ്ങിയ പണത്തിന്റെ പലിശ പോലും കൊടുക്കാനാവാതെ നെട്ടോട്ടമോടുന്ന നിർമാതാക്കളുടെ ദയനീയാവസ്ഥയാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അന്ന് പുറത്തുവന്നത്. എഴുപതുകളുടെ അവസാനഘട്ടത്തിലുണ്ടായ കളർചിത്രങ്ങളുടെ കടന്നുകയറ്റം ആദ്യഘട്ടത്തിൽ ഇതര ഭാഷാചിത്രങ്ങളെ അപേക്ഷിച്ച് മലയാള സിനിമയെ സാരമായി ബാധിച്ചിരുന്നില്ല. 1977ൽ മലയാളത്തിൽ പുറത്തിറങ്ങിയ 101 സിനിമകളിൽ 22 എണ്ണവും 78ൽ നിർമിക്കപ്പെട്ട 123 ചിത്രങ്ങളിൽ 27 എണ്ണവും മാത്രമായിരുന്നു കളർ ചിത്രങ്ങൾ. എന്നാൽ പിന്നീടുള്ള രണ്ടുമൂന്നുവർഷത്തിനിടെ കഥ മാറി. കളർചിത്രങ്ങളുടെ കടന്നുകയറ്റം 1979നു ശേഷം മലയാള സിനിമാലോകത്തെ എങ്ങനെയാണ് ബാധിച്ചത്...?    English Summary:  
Malayalam Cinema Faced a Crisis in the late 1970s With the Influx of Colour Films. This led to Numerous Black and White Movies Remaining Unreleased and Impacted the Industry\“s Landscape. |