അച്ഛന്റെ കൈപിടിച്ച് അവധിക്കു കുറ്റിപ്പുറത്തെ തറവാട്ടിലേക്കു പോകുമ്പോൾ ഗോപാലിന്റെ കുഞ്ഞുമനസ്സ് നിറയെ അതുവരെ കേട്ട കെട്ടുകഥകളായിരുന്നു. എപ്പോഴോ കോണിപ്പടി കയറി മുകളിലേക്കു ചെന്നതും ഇരുട്ടിന്റെ മറവിൽ വെള്ളിത്തലമുടിയിളക്കി തലയാട്ടി നിൽക്കുന്ന രൂപം കണ്ടു പിന്തിരിഞ്ഞോടി! ആ പേടിക്കു പിന്നാലെ ചുരുളഴിഞ്ഞതു കെട്ടുകഥകളായിരുന്നില്ല, മറിച്ചു നീതിയുടെ ഭൂപടത്തിൽ ലോകസഞ്ചാരം നടത്തിയ സ്വന്തം മുത്തച്ഛന്റെ ജീവചരിത്രമായിരുന്നു. ഒരാൾ പൊക്കമുള്ള സ്റ്റാൻഡിലിരുന്ന വെള്ളിമുടിയുള്ള വിഗ് കാറ്റിലാടിയതാണ് കുട്ടിയായിരുന്ന ഗോപാലിനെ പേടിപ്പെടുത്തിയത്. പണ്ടു ന്യായാധിപന്മാരുടെ അടയാളമായിരുന്ന ആ വിഗ്ഗിന്റെ ഉടമ, സുപ്രീം കോടതിയിൽ ജഡ്ജിയായ ആദ്യ മലയാളി കുറ്റിപ്പുറം പാറക്കുളങ്ങര തറവാട്ടിലെ ഗോവിന്ദ മേനോനായിരുന്നു.    English Summary:  
Justice P Govinda Menon, the first Malayali to serve on India\“s Supreme Court, his extraordinary life and significant contributions to Indian jurisprudence recounted by his grandson.  |