രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെതിരെ നേടിയ വിജയത്തിന്റെ 80–ാം വാർഷികത്തിൽ, 2025 സെപ്റ്റംബറിൽ ചൈനയിൽ പീപ്പിൾസ് ലിബറേഷൻ ആർമി നടത്തിയ വിക്ടറി ഡേ പരേഡ് ശ്രദ്ധേയമായത് രണ്ടു കാര്യങ്ങളിലാണ്. ഒന്ന്: അവരുടെ കയ്യിലുള്ള യന്ത്രച്ചെന്നായ്ക്കളടക്കം അത്യാധുനിക ആയുധങ്ങളുടെ പ്രദർശനം. രണ്ട്: പരേഡിൽ പങ്കെടുത്ത ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ പിന്നിലായി നിന്ന കൊച്ചുപെൺകുട്ടി, കിമ്മിന്റെ മൂന്നു മക്കളിൽ രണ്ടാമത്തെയാളായ ജു എ. അവളാണ് ഉത്തരകൊറിയയുടെ അടുത്ത പരമാധികാരിയെന്ന സിദ്ധാന്തം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ഈ ദൃശ്യം. ജു എ മാത്രമാണോ പിന്തുടർച്ചാവകാശത്തിന് മുൻപന്തിയിലുള്ളത്? മറ്റുള്ളവർ ആരൊക്കെ? കിമ്മിന് അജ്ഞാതനായ ഒരു മകനുണ്ടോ? മകൾ ജു എ തന്നെയായിരിക്കും കിമ്മിന്റെ പിന്തുടർച്ചാവകാശി എന്ന വാദങ്ങൾ അതിശക്തമായി ഉയർന്നത് അടുത്തിടെ കിമ്മിന്റെ ആരോഗ്യസ്ഥിതിയെപറ്റി ഉയർന്ന അഭ്യൂഹങ്ങളെത്തുടർന്നാണ്. പക്ഷേ, ജു എ ആകില്ല അവകാശിയെന്നു പറയാനും കാരണങ്ങളേറെയാണ്. ഉയർന്ന അളവിൽ മദ്യപാന ശീലവും പുകവലി English Summary:
Unraveling North Korea\“s Mysteries : Kim Jong Un\“s Succession Plans about Kim Ju Ae Sanctions, Secrecy, and Succession: The Complex Reality of Kim Jong Un\“s North Korea - Part Two |