സ്വർണം പവന് ഒരു ലക്ഷം രൂപ വില! സ്വർണവിലയിൽ അടുത്തതായുണ്ടാകുന്ന നാഴികക്കല്ല് ഇതായിരിക്കും. വില ഒക്ടോബർ ആദ്യ ദിവസങ്ങളിൽ കുറഞ്ഞെങ്കിലും, അതു കുതിക്കുമെന്നതിൽ ആർക്കും തർക്കമില്ല. ഒരു പവൻ പൊന്നിന് ഈ വർഷംതന്നെ ഒരു ലക്ഷം രൂപയാകുമോ അതോ 2026 പകുതി വരെ സാവകാശമുണ്ടാകുമോ എന്നാണ് അറിയാനുള്ളത്. നിലവിലെ സാഹചര്യത്തിൽ രണ്ടുമാസത്തിനുള്ളിൽ വില ഒരു ലക്ഷം കടന്നാലും അദ്ഭുതപ്പെടാനില്ല. കാരണം വില കൂടാനുള്ള സാഹചര്യങ്ങൾ വിപണിയിൽ അത്രയേറെയുണ്ട്. 2026 ആദ്യ പകുതിയിൽ രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡിന് (31.1 ഗ്രാം സ്വർണം അഥവാ ഒരു ട്രോയ് ഔൺസിന്) വില 5000 ഡോളർ കടക്കുമെന്നാണ് ആഗോള നിക്ഷേപക ബാങ്കായ ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം. ഒക്ടോബർ മൂന്നിലെ കണക്കു പ്രകാരം ഔൺസിന് 3844 ഡോളറാണ്. നേരത്തേ ഇത് 3870 കടന്നു മുന്നേറിയിരുന്നു. 2025ൽ മാത്രം ഇതുവരെ    English Summary:  
Gold price forecast: Will gold reach one lakh rupees soon? Explore the factors driving the unprecedented surge in gold rates, from global economic crises and Fed interest rate cuts to robust investor and central bank demand. |