നമ്മുടെ സുപ്രീം കോടതിയിലെ നീതിദേവത വിദേശവസ്ത്രം ഉപേക്ഷിച്ച് സാരിയും ബ്ലൗസും ധരിച്ചത് 2024 ഒക്ടോബറിലാണ്. കണ്ണുകളെ മറച്ച കറുത്ത തുണിക്കഷണം ഇപ്പോഴില്ല; ഇടതു കയ്യിൽ തുലാസുണ്ട്, വാളിനു പകരം ഭരണഘടനയാണ് വലതു കയ്യിൽ. റോമൻ നീതിദേവത ജസ്റ്റീഷ്യയുടെ പ്രതിമയിലെ കണ്ണുകൾ മൂടിക്കെട്ടുന്നത് നിയമസംവിധാനങ്ങൾ ദുഷിക്കുന്നതു കാണാതിരിക്കുന്ന കോടതികളെ പരിഹസിക്കാനെന്നായിരുന്നു ആദ്യ വ്യാഖ്യാനം. എന്നാൽ, നീതിനിർവഹണം പക്ഷംപിടിക്കാതെ വേണമെന്നു വ്യക്തമാക്കാനാണ് കണ്ണുമൂടലെന്ന അർഥവിശദീകരണമാണ് പിന്നീടിങ്ങോട്ട് അംഗീകരിക്കപ്പെട്ടത്. നമ്മുടെ സാഹചര്യത്തിൽ, നിയമത്തിന്റെ നോട്ടം തുല്യമായി എല്ലാവരിലേക്കും എത്തുന്നുവെന്നു വ്യക്തമാക്കാനാണ് സുപ്രീം കോടതിയിലെ ദേവതയുടെ കണ്ണുകൾ തുറന്നിരിക്കട്ടെയെന്നു തീർപ്പുണ്ടായത്. പക്ഷേ, അടഞ്ഞിരുന്നപ്പോഴത്തെ കാഴ്ചപരിമിതി കണ്ണുകൾ തുറന്ന ദേവതയ്ക്കുമുണ്ട് എന്നു കരുതാതെ വയ്യ. തന്റെ ഏറ്റവും അടുത്തു നടക്കുന്ന ചിലതൊക്കെ ഇപ്പോഴും ദേവത കാണുന്നില്ല. ദേവതയുടെ ഭൂതഗണങ്ങളെന്നു ബഹുമാനപുരസരം വിശേഷിപ്പിക്കാവുന്ന ജഡ്ജിമാരെ നീതിയുടെ ക്ഷേത്രത്തിലേക്കു നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഹാനികരമായ കാഴ്ചകളെക്കുറിച്ചാണ് പറയുന്നത്. അത്തരമൊരു കാഴ്ചയുടെ ഗണത്തിൽപെടുത്താവുന്നതാണ് English Summary:
Justice B.V. Nagarathna\“s dissent against elevating Justice V.M. Pancholi to the Supreme Court raises serious questions about the judiciary, as explained by Jomy Thomas in his \“India File\“ column. |