രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ നിര്‍ണയിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന വ്യക്തികളാണ് അംബാസഡര്‍ എന്നറിയപ്പെടുന്ന സ്ഥാനപതിമാര്‍. സ്ഥാനപതിയായി പ്രവര്‍ത്തിക്കുന്ന രാജ്യത്തില്‍ സ്വന്തം രാഷ്ട്രത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുകയും ഇരു ദേശങ്ങള്‍ക്കുമിടയില്‍ വാണിജ്യ, നയതന്ത്ര, സാമ്പത്തിക മേഖലകളില്‍ ഈഷ്മളമായ ബന്ധം വളര്‍ത്തിയെടുക്കുകയുമാണ് ഇവരുടെ പ്രധാന കര്‍ത്തവ്യം. ഇതോടൊപ്പംതന്നെ പ്രതിനിധീകരിക്കുന്ന രാഷ്ട്രത്തിന്റെ പൗരന്മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതും ഇവരുടെ ഉത്തരവാദിത്തമാണ്. പ്രധാനപ്പെട്ട രാജ്യങ്ങളുടെ സ്ഥാനപതിമാര്‍ക്ക് രാഷ്ട്രത്തലവന്മാരുമായി നേരിട്ട് ഇടപഴകാനും അവരുടെ തീരുമാനങ്ങളുടെ മേല്‍ ഗണ്യമായ സ്വാധീനം ചെലുത്താനും സാധിക്കും. സാധാരണ മുതിര്‍ന്ന നയതന്ത്രജ്ഞരെയോ രാഷ്ട്രീയ- സാംസ്‌കാരിക തലങ്ങളില്‍ പ്രമുഖരായ വ്യക്തികളെയോ ആണ് സ്ഥാനപതിയായി നിയമിക്കുക. കൂടുതല്‍ പ്രധാനപ്പെട്ട രാജ്യങ്ങളിലേക്ക് രാഷ്ട്രീയ നിയമനങ്ങളാണ് സാധാരണ നടക്കുക. ഇതെല്ലാംകൊണ്ട് സ്ഥാനപതിയുടെ നിയമനം രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന്റെ ഒരു അളവുകോല്‍ ആയിട്ടാണ് കരുതപ്പെടുന്നത്. ഡോണള്‍ഡ് ട്രംപ് യുഎസിന്റെ പ്രസിഡന്റ് ആയി    English Summary:  
Dr. KN Raghavan\“s \“Global Canvas\“ column explores the question of how the appointment of Sergio Gor, US President Donald Trump\“s closest aide, as the next US Ambassador to India will help mutual relations. |   
                
                                                    
                                                                
        
 
    
                                     
 
 
 |