‘ഞാനെന്റെ പ്രശ്നങ്ങൾക്കു നേരെ കുതിക്കാനാണ് ആഗ്രഹിക്കുന്നത്, അല്ലാതെ അവയിൽനിന്ന് ഓടിയൊളിക്കാനല്ല. അത് എന്തുകൊണ്ടാണെന്നല്ലേ? അതാണ് യഥാർഥത്തിൽ ഹീറോകൾ ചെയ്യുന്നത്...’ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ സൂപ്പർ ഹീറോ, ഇടിമിന്നലുകളുടെ രാജാവ് തോറിന്റെ വാക്കുകളാണ്. വെള്ളിത്തിരയിൽ തോറിനെ അനശ്വരമാക്കിയത് നടൻ ക്രിസ് ഹെംസ്‌വർത്താണ്. യഥാർഥ ജീവിതത്തിലും തോറിനെപ്പോലെത്തന്നെയായിരുന്നു ക്രിസ്. തനിക്കൊരു പ്രശ്നം വന്നപ്പോൾ അതിൽനിന്ന് അദ്ദേഹം ഓടിയൊളിച്ചില്ല, ഒരു ഹീറോയെപ്പോലെ നേരിടാൻതന്നെ തീരുമാനിച്ചു. അതിനുവേണ്ടി ഏറ്റവും പ്രിയപ്പെട്ട സിനിമാലോകത്തെ തൽക്കാലത്തെക്കെങ്കിലും ഉപേക്ഷിക്കേണ്ടി വന്നപ്പോൾ അതിനും തയാറായി. സെപ്റ്റംബർ 21 ലോക അൽസ്‌ഹൈമേഴ്സ് ദിനത്തിൽ നമ്മൾ തോറിനെപ്പെറ്റിയും ക്രിസ് ഹെംസ്‌വർത്തിനെപ്പറ്റിയും പറയാനുള്ള കാരണവും ഈ ഹീറോയിസമാണ്. English Summary:
Forgetting Names a Sign of Alzheimer\“s? Chris Hemsworth\“s Alzheimer\“s Journey for Dementia Awareness |