മഹാസമുദ്രങ്ങളും ഏഴു വൻകരകളും കണ്ട ജോർജിനു എഴുപതാം പിറന്നാൾ ആഘോഷിക്കാൻ 800 കിലോമീറ്റർ നടക്കണമെന്നു തോന്നി. അതും ഫ്രാൻസിൽനിന്ന് യാക്കോബിന്റെ (സെന്റ് ജയിംസ്) കബറിടമുള്ള സ്പെയിനിലെ സാന്റിയാഗോയിലേക്ക്. ഇടുക്കിക്കാരായ ജോർജും കട്ടയ്ക്ക് കൂടെ നിൽക്കുന്ന ‘പാർട്നർ ഇൻ ക്രൈം’ ഗ്രേസിയും അങ്ങനെ നടത്തിയ യാത്രയാണിത്. 47 രാജ്യങ്ങൾ കണ്ട ദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും മനോഹരയാത്ര. ഇടുക്കിയിൽനിന്ന് ന്യൂയോർക്കിലേക്ക് കുടിയേറിയ ഇവരുടെ വിരമിക്കാത്ത ആഗ്രഹം യാത്രകൾ മാത്രമാണ്. അത്തരമൊരു ആഗ്രഹത്തിൽ നടന്നതാണ് ‘കമീനോ ഫ്രാൻസസ്’. അതിശയകരമായ യാത്രകളുടെ ജീവിത സഞ്ചാര കഥകളുള്ള ജോർജും ഗ്രേസിയും 4 പതിറ്റാണ്ടായി അമേരിക്കയിലാണ്. ശ്വാസകോശത്തിലെ അർബുദം അതിജീവിക്കാൻ ഗ്രേസിയെ മുന്നിൽനിന്നു നയിച്ച പടയാളിയാണ് ജോർജ്. ആഗ്രഹങ്ങൾ നടപ്പാക്കാൻ ജോർജിനെ മുന്നോട്ടു നയിക്കുന്ന പങ്കാളിയാണ് ഗ്രേസി. ഇവർ രണ്ടു പേരും    English Summary:  
An Inspiring Senior Couple\“s Transformative Walk to the Camino Frances |