കർണാടകയിലെ മറ്റു ജില്ലകളിൽനിന്ന് തികച്ചും വ്യത്യസ്തമായി, കുളിരു പെയ്യുന്ന കാലാവസ്ഥയും മനംമയക്കുന്ന മനോഹാരിതയുമായി ചമഞ്ഞു നിൽക്കുന്ന സ്ഥലമാണ് കുടക്. കാടും മലയും എസ്റ്റേറ്റുകളും വയലും പുഴയും എന്നുതുടങ്ങി പ്രകൃതിഭംഗിക്കാവശ്യമായ എല്ലാമുള്ള നാട്. മലയാളികളും കുടകരും ജൈനരും ബുദ്ധരുമുൾപ്പെടെ പല വിഭാഗം ജനങ്ങൾ വസിക്കുന്ന ഇടം. ഇതിനോടകംതന്നെ, യാത്രാപ്രേമികളായ മലയാളികളുടെ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി കുടക് മാറിക്കഴിഞ്ഞിരുന്നു. ഇന്ത്യയുടെ സ്‌കോട്‌ലൻഡെന്ന് അറിയപ്പെടുന്ന കുടകിലേക്കായാലോ ഇത്തവണത്തെ ഓണം വെക്കേഷൻ യാത്ര? ബ്രിട്ടിഷുകാരുടെ കാലം മുതൽക്കെ കുടകിന്റെ ഭംഗി പ്രസിദ്ധമാണെങ്കിലും അടുത്ത കാലത്താണ് ഇവിടേക്കെത്തുന്ന മലയാളികളുടെ എണ്ണം കുത്തനെ കൂടിയത്. കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളുമായി അതിർത്തി പങ്കിടുന്ന കുടക്, കാപ്പിക്കും കുരുമുളകിനും പേരുകേട്ട സ്ഥലം കൂടിയാണ്. തണുപ്പും കോടയും പെയ്തിറങ്ങുന്ന    English Summary:  
Discover Kodagu Beauty and Stay in Coffee Estates. Explore Madikeri, Waterfalls, and Wildlife |