ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങള്‍ക്കൊടുവില്‍ മലേഷ്യയിലെ അരീന സെരംബാന്‍ സ്റ്റേഡിയത്തില്‍ ഫൈനല്‍ വിസില്‍ മുഴങ്ങി. ഏഷ്യാ കപ്പ് അണ്ടര്‍-16 വനിതാ ബി ഡിവിഷന്‍ ബാസ്ക്കറ്റ്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ എട്ടു വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം കുറിച്ച് കിരീടത്തില്‍ മുത്തമിട്ട ടീം ഇന്ത്യയ്ക്കത് അഭിമാന നിമിഷം. എന്നാൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തിയ കൊച്ചുമിടുക്കി ഈ ടീമിലുണ്ടായിരുന്നെന്ന് പലർക്കുമറിയില്ല. ശരവേഗത്തിൽ ബാസ്ക്കറ്റ്ബോൾ കൈപ്പിടിയിലാക്കി വായുവിൽ ഉയർന്നുപൊങ്ങി വലയിലേയ്ക്കു നിക്ഷേപിക്കുന്ന ആ മാന്ത്രികക്കൈകൾ കോട്ടയത്തെ നെടുംകുന്നമെന്ന ഗ്രാമത്തിലെ അഥീന മറിയം ജോണ്‍സൻ എന്ന ഇളമുറത്താരത്തിന്റേതാണ്.    English Summary:  
Atheena Mariyam Johnson, a young talent from Kottayam, was a pivotal player in India\“s historic Asia Cup Under-16 Women\“s B Division Basketball Championship victory. |