മലയാള സിനിമയ്ക്ക് മികവിന്റെ ‘പൂക്കാലം’ സമ്മാനിച്ചുകൊണ്ടാണ് എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. പതിവു പോലെ വിവാദങ്ങൾക്കും കുറവൊന്നുമില്ല. അതിൽ മുൻപന്തിയിൽ നിൽക്കുന്നത്, കേരളത്തെ വെള്ളിത്തിരയിൽ താറടിച്ചു കാണിച്ച ‘കേരള സ്റ്റോറി’ പോലൊരു സിനിമയുടെ സംവിധായകന് മികച്ച സംവിധായകനുള്ള പുരസ്കാരം നൽകിയെന്നതാണ്. മറ്റൊന്ന്, വിക്രാന്ത് മാസിക്കൊപ്പം ഷാറുഖ് ഖാന് മികച്ച നടനുള്ള പുരസ്കാരം സമ്മാനിച്ചതും. എന്നാൽ പുഷ്പയിലെ അഭിനയത്തിന് അല്ലു അർജുനും കാന്താരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്കും മികച്ച നടനുള്ള അഭിനേതാവിനുള്ള പുരസ്കാരം സമ്മാനിച്ചതിന്റെ തുടർച്ചയിലേക്കാണ് ജവാനിലൂടെ ഷാറൂഖിന്റെയും ദേശീയ പുരസ്കാരത്തിലേക്കുള്ള വരവ്. രാഷ്ട്രീയമായും ചലച്ചിത്രപരവുമായി ഇത്തവണയും വിവാദങ്ങൾക്കു കുറവില്ലെന്നു ചുരുക്കം. English Summary:
Their Only Competition is Themselves: How Vijayaraghavan and Urvashi Crafted Brilliant Acting Careers in Malayalam cinema? |