1997ലെ ഓസ്കര്‍ പുരസ്കാരത്തിന് ഇന്ത്യയില്‍ നിന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രമായിരുന്നു രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരു. ആ ചിത്രത്തിലെ പാട്ടുകളെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഇളയരാജയുടെ സംഗീതത്തിൽ എസ്.രമേശൻ നായർ രചിച്ച ഗാനങ്ങൾക്കെല്ലാം കാലത്തെ വെല്ലുന്ന കാമ്പുണ്ടായിരുന്നു. ആ കാമ്പിന്റെ ഉൾക്കനത്തിൽ പേര് കൊത്തി വച്ച ഒരു ഗായികയുണ്ട്, ലാലി ആർ. പിള്ള. ഏറെ പ്രശസ്തമായ ‘ഗുരു ചരണം ശരണം’ എന്ന പാട്ടിന്റെ പിന്നണിയിൽ ലാലിയും ഉണ്ടായിരുന്നു. ഇളയരാജ കണ്ടെത്തിയ ആ ശബ്ദം പിന്നീട് അധിക സിനിമകളിലൊന്നും കേട്ടില്ല. ഔസേപ്പച്ചൻ, ദേവരാജൻ മാഷ് തുടങ്ങി മലയാള ചലച്ചിത്രലോകത്തിലെ അതികായർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട് ലാലി. സിനിമയിൽ വലിയൊരു കരിയർ സ്വപ്നം കണ്ടു പാടാനെത്തിയ ലാലിക്ക് പക്ഷേ, ജീവിതം നൽകിയ മേൽവിലാസം ഫിസിക്സ് അധ്യാപികയുടേതായിരുന്നു. എങ്കിലും, ചിലപ്പോഴൊക്കെ സർപ്രൈസ് പോലെ ചിലർ തിരിച്ചറിയും, ഗുരുവിലെ പാട്ടിന്റെ ശബ്ദമായ ഈ ഗായികയെ! വേറെയും സിനിമകളിൽ പാടിയിട്ടുണ്ടെങ്കിലും ഹിറ്റായത് ഈ പാട്ട് മാത്രം. ചിത്രത്തിന്റെ കസറ്റിൽ പേര് ഇല്ലാതിരുന്നിട്ടു കൂടി, സംഗീതപ്രേമികൾ ഈ ഗായികയെ കണ്ടെത്തി. പാട്ടിന്റെ ക്രെഡിറ്റിൽ ‘ലാലി.ആർ.പിള്ള’ എന്ന് എഴുതിച്ചേർത്തു. ഇപ്പോഴും തന്റേതായ രീതിയിൽ സംഗീതലോകത്ത് സജീവമാണ് ഈ ഗായിക. ജീവിതവിശേഷങ്ങൾ മനോരമ പ്രീമിയത്തിൽ ലാലി. ആർ.പിള്ള പങ്കുവയ്ക്കുന്നു.    English Summary:  
The Unsung Heroine of “Guru“: Lali R. Pillai shares her inspiring journey from a newspaper ad to singing in the Oscar-nominated film “Guru. |