വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളം, അതാണു വാഗ്നർ ഗ്രൂപ്പ്. റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റെ അടുത്ത സുഹൃത്തും റഷ്യൻ ശതകോടീശ്വരനുമായ യെവ്‌ഗിനി പ്രിഗോഷിനാണു തലവൻ. ‘പുട്ടിന്റെ ഷെഫ്’ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. നേരത്തേ ക്രെംലിനിലെ കേറ്ററിങ് ജോലികളുടെ ചുമതല ഇയാൾക്കായിരുന്നു. യുദ്ധമുഖത്തുള്ള യുക്രെയ്നിൽ മാത്രം വാഗ്നർ കൂലിപ്പട്ടാളം അരലക്ഷത്തോളം വരുമെന്നാണ് യുകെ പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇവരിലേറെയും പരിചയസമ്പന്നരായ മുൻസൈനികരാണ്. 2015 മുതൽ വാഗ്നർ കൂലിപ്പട്ടാളം സിറിയയിലും സർക്കാർസേനയ്ക്കൊപ്പമുണ്ട്. എക്സ്പ്ലെയ്നർ വിഡിയോ കാണാം.തുടരുന്ന ഇസ്രയേൽ- പലസ്തീൻ സംഘർഷം: എന്താണു കാരണം? ആരാണ് യഥാർഥ വില്ലൻ? –വിഡിയോ
English Summary: What is Putin\“s Own Wagner Group? Explainer |