കോഴിക്കോട് ∙ ഉയർന്ന പിഎഫ് പെൻഷനിൽ വൻ കുറവു വരുത്തുന്ന പ്രോ–റേറ്റ (ആനുപാതിക) വ്യവസ്ഥയ്ക്കെതിരെ ഹിമാചൽപ്രദേശ് ഹൈക്കോടതിയിൽ ഹർജി നൽകിയവർക്ക് പെൻഷൻ ഉയർത്തി നൽകാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) തീരുമാനിച്ചു. ഇതിന്റെ വിവരം കണക്കുസഹിതം കോടതിയെ അറിയിക്കുകയും ചെയ്തു.  
  
 -  Also Read  ലഹരി കടത്താൻ ജയിൽ ഉദ്യോഗസ്ഥർ; ഒരു വർഷത്തിനിടെ 4 പേർക്ക് സസ്പെൻഷൻ   
 
    
 
ഇതേത്തുടർന്ന്, ഇപിഎഫ്ഒയ്ക്കെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടി ചീഫ് ജസ്റ്റിസ് സന്ദാവാലിയ, ജസ്റ്റിസ് രഞ്ജൻ ശർമ എന്നിവരുടെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വിധി രാജ്യവ്യാപകമായി ബാധകമല്ലെങ്കിലും സെൻട്രൽ പിഎഫ് കമ്മിഷണർ ഉൾപ്പെടെ കക്ഷിയായ കേസിലെ ഇപിഎഫ്ഒയുടെ നിലപാട് എല്ലാ പെൻഷൻകാർക്കും പ്രതീക്ഷ നൽകുന്നു.  
 
ഹിമാചൽപ്രദേശ് പവർ കോർപറേഷനിൽനിന്നു വിരമിച്ച രഞ്ജിവ് പോൾ ഉൾപ്പെടെ 3 പേരാണ് പ്രോ–റേറ്റ വ്യവസ്ഥ മൂലം പെൻഷൻ കുറഞ്ഞതായി ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇപിഎഫ്ഒയുടെ നടപടി അന്യായവും കോടതിയലക്ഷ്യവുമാണെന്ന് സിംഗിൾ ബെഞ്ച് ഈ മാസം 9നു വിധിച്ചിരുന്നു. 10 ദിവസത്തിനകം തെറ്റു തിരുത്തണമെന്നും കോടതിയലക്ഷ്യത്തിനു ശിക്ഷിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കുന്നതിനായി 23ന് ഇപിഎഫ്ഒ അധികൃതർ നേരിട്ടു ഹാജരാകണമെന്നും കോടതി നിർദേശിച്ചു.Kerala News, Kerala Government, Vigilance, Thiruvananthapuram News, Central Government, yogesh gupta, ips officer, kerala transfers, central posting clearance, vigilance certificate, road safety commissioner, frequent transfers, civil service rules, central administrative tribunal, kerala government transfers, yogesh gupta transfer history, beverages corporation md, adgp training, police academy director, state crime records bureau, vigilance chief kerala, fire & rescue services, b ashok transfers, supreme court tenure rule, യോഗേഷ് ഗുപ്ത, ഐപിഎസ് ഉദ്യോഗസ്ഥൻ, കേരളാ സ്ഥലംമാറ്റം, കേന്ദ്ര നിയമനം ക്ലിയറൻസ്, വിജിലൻസ് സർട്ടിഫിക്കറ്റ്, റോഡ് സുരക്ഷാ കമ്മീഷണർ, തുടർച്ചയായ സ്ഥലംമാറ്റം, സിവിൽ സർവീസ് നിയമങ്ങൾ, സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ, കേരള സർക്കാർ സ്ഥലംമാറ്റം, യോഗേഷ് ഗുപ്ത സ്ഥലംമാറ്റ ചരിത്രം, ബെവ്‌കോ എംഡി, എഡിജിപി ട്രെയിനിംഗ്, പോലീസ് അക്കാദമി ഡയറക്ടർ, സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ, വിജിലൻസ് മേധാവി കേരളം, ഫയർ & റെസ്ക്യൂ സർവീസസ്, ബി അശോക് സ്ഥലംമാറ്റം, സുപ്രീം കോടതി കാലാവധി നിയമം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Yogesh Gupta: 7 Transfers in 3 Years Amidst Central Posting Clearance Battle     
 
കോടതിയലക്ഷ്യ നടപടി ഒഴിവാക്കുന്നതിനു 19നു ഡിവിഷൻ ബെഞ്ചിനെ സമീപിച്ച ഇപിഎഫ്ഒ അധികൃതർ, ഹർജിക്കാരുടെ പെൻഷൻ പ്രോ–റേറ്റ ബാധകമാക്കാതെ കണക്കാക്കി കുടിശികയടക്കം നൽകുന്നതിനുള്ള കണക്കുകൾ ഹാജരാക്കി.   
 
പ്രോ–റേറ്റയിൽ പെൻഷൻ കുറയുക 35% വരെ 
  
 പെൻഷൻ കണക്കാക്കുമ്പോൾ പരിഗണിക്കുന്ന ശരാശരി ശമ്പളം 2014 ഓഗസ്റ്റ് 31 വരെ പരമാവധി 6500 രൂപയും അതിനു ശേഷം 15,000 രൂപയുമായി കണക്കാക്കുമെന്നതാണ് പ്രോ–റേറ്റ വ്യവസ്ഥ. എന്നാൽ യഥാർഥ ശമ്പളത്തിന് ആനുപാതികമായുള്ള ഉയർന്ന പെൻഷൻ ലഭിക്കുന്നതിനായി പ്രതിമാസ വിഹിതമടയ്ക്കുന്നവർക്ക് ഇതു ബാധകമാകേണ്ടതല്ല.  
 
ഇവർക്കും 2014 ഓഗസ്റ്റ് വരെയുള്ള സർവീസിന് പ്രോ–റേറ്റ ബാധകമാക്കിയതാണ് രാജ്യമെങ്ങും കോടതികളിൽ തർക്ക വിഷയമായത്. ഇവിടെ ശമ്പള പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും സർവീസിനെ രണ്ടായി വിഭജിച്ച് കണക്കാക്കുന്നതു മൂലം പെൻഷനിൽ പലർക്കും 35% വരെ കുറവു വന്നിരുന്നു.  
 
∙ പ്രോ–റേറ്റ വ്യവസ്ഥ അന്യായവും കോടതിയലക്ഷ്യവുമാണെന്ന കോടതിവിധി ഇപിഎഫ്ഒ അംഗീകരിച്ചതിനു തുല്യമാണ് ഇപ്പോഴത്തെ തീരുമാനം. പക്ഷേ, ഉയർന്ന പെൻഷനിൽ പ്രോ–റേറ്റ വ്യവസ്ഥ നടപ്പാക്കി ഇക്കൊല്ലം ജനുവരി 18ന് ഇറക്കിയ ഇന്റേണൽ സർക്കുലർ പിൻവലിച്ചതായി കോടതിയിൽ അറിയിച്ചിട്ടില്ല. ഇതുകൂടി ചെയ്തിരുന്നെങ്കിൽ എല്ലാ പിഎഫ് പെൻഷൻകാർക്കും ബാധകമാകുമായിരുന്നു. എങ്കിലും മറ്റു കോടതികളിലെ കേസുകൾക്ക് ഇപ്പോഴത്തെ വിധി ബലമേകും.-അഡ്വ. ആർ.സൻജിത്  (ഹൈക്കോടതി, കൊച്ചി) English Summary:  
Himachal High Court Ruling: EPFO Settles PF Pension Dispute, Offers Hope for All    |