കോഴിക്കോട് ∙ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പിഎഫ് പെൻഷന് അപേക്ഷ നൽകിയവരിൽ നാലിലൊന്നു പേർക്കു മാത്രമേ അതിന് അർഹതയുള്ളൂ എന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) കണക്ക്. രാജ്യത്താകമാനം ഈ മാസം 1 വരെ ലഭിച്ച 17.49 ലക്ഷം അപേക്ഷകളിൽ 10.83 ലക്ഷവും അയോഗ്യമാണെന്നു വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിലാണ് വ്യക്തമാക്കിയത്. തൊഴിലുടമകൾ ഹയർ ഓപ്ഷൻ അംഗീകരിച്ച് ഇപിഎഫ്ഒയിലേക്കു തിരികെ നൽകാത്തതിനാൽ നേരത്തേ 2.24 ലക്ഷം അപേക്ഷകൾ ഒഴിവാക്കിയിരുന്നു.
- Also Read കടത്തിന് പിന്നിൽ ഭൂട്ടാൻ ആർമിയിലെ മുൻ ഉദ്യോഗസ്ഥൻ, ഇന്ത്യയിലെ ഇടപാടുകൾക്ക് ചരടുവലിച്ച് നാഗാലാൻഡ് സ്വദേശി; കാറുകൾക്കൊപ്പം സ്വർണവും ലഹരിയും ?
ഇതോടെ, ഉയർന്ന പെൻഷന് യോഗ്യത നേടുന്നവരുടെ എണ്ണം നാലര ലക്ഷത്തിൽ താഴെയായി ചുരുങ്ങും. ജീവനക്കാരുടെ പിഎഫ് ഫണ്ട് കൈകാര്യം ചെയ്യുന്നതിനു സ്വന്തമായി പിഎഫ് ട്രസ്റ്റുകൾ രൂപീകരിച്ചിട്ടുള്ള ‘എക്സംപ്റ്റഡ്’ വിഭാഗത്തിൽ പെടുന്ന ഭൂരിഭാഗം സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ അപേക്ഷകൾ കൂട്ടത്തോടെ നിരസിച്ചതാണ് അയോഗ്യരായവരുടെ എണ്ണം ഇത്രയും വർധിക്കാൻ കാരണം. ഈ വിഭാഗത്തിൽ നിന്ന് 9 ലക്ഷത്തിലേറെ അപേക്ഷകളാണ് ഉണ്ടായിരുന്നത്. ഈ ജീവനക്കാർക്ക് അനുകൂലമായി സുപ്രീം കോടതി വിധിയുള്ളതാണ്. സുപ്രീം കോടതിയിലുൾപ്പെടെ കേസുമുണ്ട്. Kerala News, Chief Minister Pinarayi Vijayan, Raj Bhavan Kerala, Bharathamatha Picture Controversy, Malayala Manorama Online News, Kerala Government News, Political News Kerala, Raj Bhavan Ceremony, Pinarayi Vijayan News, Latest Kerala Updates, മുഖ്യമന്ത്രി, കേരള വാർത്ത, രാജ്ഭവൻ, പിണറായി വിജയൻ, ഭാരതാംബ ചിത്രം, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
- Also Read കടുത്ത വയറുവേദന, പരിശോധനയിൽ കണ്ടെത്തിയത് സ്പൂണുകളും ടൂത്ത് ബ്രഷുകളും പേനയും; യുവാവ് ചികിത്സയിൽ
അന്തിമമായി കോടതി വിധി അംഗീകരിക്കേണ്ടി വന്നാൽ നിരസിച്ച അപേക്ഷകളിൽ ഭൂരിഭാഗവും ഇപിഎഫ്ഒ വീണ്ടും പരിഗണിക്കേണ്ടി വരും. കേരളത്തിൽ ആകെ 90,919 പേരാണ് ഉയർന്ന പെൻഷന് ഓപ്ഷൻ സമർപ്പിച്ചതെന്ന് കഴിഞ്ഞ ഒക്ടോബറിൽ ലഭിച്ച വിവരാവകാശ മറുപടിയിലുണ്ടായിരുന്നു. എന്നാൽ, ഇതിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന ചോദ്യത്തിനു മറുപടി ലഭിച്ചില്ല.
4.23 ലക്ഷം ഡിമാൻഡ് നോട്ടിസ്
പെൻഷൻ ഫണ്ടിലേക്ക് അധികമായി അടയ്ക്കാനുള്ള തുക അറിയിച്ചുകൊണ്ട് ഇതുവരെ 4,23,717 ഡിമാൻഡ് നോട്ടിസുകളാണ് ഇപിഎഫ്ഒ പുറപ്പെടുവിച്ചത്. 5881 അപേക്ഷകളിൽ കൂടുതൽ വിശദീകരണങ്ങൾ തേടി തൊഴിലുടമകൾക്ക് അയച്ചിരിക്കുകയാണ്. അവശേഷിക്കുന്ന 10,989 അപേക്ഷകൾ പരിശോധനയിലാണ്. വിരമിച്ചു കഴിഞ്ഞവരിൽ 1,19,642 പേർ ഡിമാൻഡ് തുക അടച്ചിട്ടുണ്ട്. ഇതിൽ 1,04,642 പേർക്കും പേയ്മെന്റ് ഓർഡർ നൽകിക്കഴിഞ്ഞു. ബാക്കിയുള്ളവർക്ക് ഉടൻ നൽകും. ഡിമാൻഡ് നോട്ടിസ് അയച്ചതിനു ശേഷവും 24,815 അപേക്ഷകൾ ഇപിഎഫ്ഒ നിരസിച്ചിട്ടുണ്ട്. ഇവയുടെ കാരണം വ്യക്തമാക്കിയിട്ടില്ല. English Summary:
EPFO Higher Pension: Higher Pension Eligibility is limited to only a quarter of applicants, according to EPFO. Out of 17.49 lakh applications, 10.83 lakh are deemed ineligible. This leaves less than four and a half lakh individuals qualifying for higher pension benefits. |