കൊല്ലം∙ കാറിലെത്തിയ സംഘം യുവാവിനെ ക്രൂരമായി മർദിച്ച ശേഷം തട്ടിക്കൊണ്ടു പോയി. ബുധൻ രാത്രി 9ന് പാലത്തറയിലാണ് സംഭവം. പൊലീസ് പറഞ്ഞത്: തൃശൂർ സ്വദേശിയായ ആരോമലി(35)നെയാണ് കുന്നത്തൂർ റജിസ്ട്രേഷനിലുള്ള വെള്ള കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. പഞ്ചായത്ത് ഒാഫിസിലെ താൽക്കാലിക ജീവനക്കാരിയായ ആരോമലിന്റെ ഭാര്യ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് ചികിത്സയിലാണ്. Police Rescue, Suicide Prevention, Thiruvananthapuram Incident, Attingal Police, Heartbreak Suicide, Vamanapuram River, Emotional Support, Kerala Police, Mental Health, Bridge Rescue, SI Jishnu, ASI Muraleedharan, Crisis Intervention, Life Saved, Pothencode Youth, Broken Relationship, Humanitarian Act, Community Policing, Police Empathy, Inspiring Police, കേരള പൊലീസ്, ആത്മഹത്യ, യുവാവിനെ രക്ഷപ്പെടുത്തി, അയിലം പാലം, ആറ്റിങ്ങൽ, ആത്മഹത്യശ്രമം, തിരുവനന്തപുരം, വാമനപുരം നദി, പ്രണയനൈരാശ്യം, Malayalam News, Latest News In Malayalam, Malayala Manorama Online Breaking News, മലയാള മനോരമ, മലയാളം വാർത്തകൾ, മനോരമ ന്യൂസ്, മനോരമ ഓൺലൈൻ, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
ബൈക്കിൽ ആശുപത്രിയിലേക്കു വരികയായിരുന്ന ആരോമലിനെ കാറിലെത്തിയ സംഘം ആശുപത്രിക്ക് സമീപത്തു വച്ചു തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. ആരോമലിന് ശൂരനാടുള്ള ഒരു വ്യക്തിയുമായി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണു പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പണം നൽകിയ ആൾ പറഞ്ഞു വിട്ടവരാണ് ആരോമലിനെ തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന. അക്രമം നടക്കുന്നതു കണ്ടു ജനങ്ങൾ തടിച്ചു കൂടിയെങ്കിലും ആരെയും യുവാക്കൾ അടുപ്പിച്ചില്ല. യുവാവിനെ നിലത്തിട്ട് മർദിച്ച ശേഷം കാറിൽ പിടിച്ചു കയറ്റി മൈലാപ്പൂര് റോഡിലേക്ക് അമിത വേഗത്തിൽ ഒാടിച്ചു പോകുകയായിരുന്നു. ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. English Summary:
Kidnapping in Kollam: A man named Aromal was abducted by a group in a car due to a financial dispute. Police have initiated an investigation into the incident that occurred in Palathara. |