ചങ്ങനാശേരി ∙ ശബരിമലയുടെ ആചാര സംരക്ഷണത്തിലും വിശ്വാസ സംരക്ഷണത്തിലും സംസ്ഥാന സർക്കാരിൽ പൂർണ വിശ്വാസമുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ശബരിമലയുടെ കാര്യത്തിലെ നിലപാടാണു വ്യക്തമാക്കുന്നതെന്നും എൻഎസ്എസിന്റെ സമദൂര നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. സുകുമാരൻ നായർ സംസാരിക്കുന്നു:
- Also Read മെഡിക്കൽ കോളജ്: പഠനവും ചികിത്സയും വെല്ലുവിളി; ഡോക്ടർ ക്ഷാമം രൂക്ഷം, ഡോ.ഹാരിസിന്റെ വിമർശനത്തെ ശരിവച്ച് ഡോക്ടർമാർ
Q സംസ്ഥാന സർക്കാരിന്റെ ആഗോള അയ്യപ്പസംഗമത്തിനു എൻഎസ്എസ് പിന്തുണ നൽകാനുണ്ടായ സാഹചര്യം ?
A ശബരിമലയുടെ വിശ്വാസ സംരക്ഷണത്തിനും വികസനത്തിനും വേണ്ടിയാണ് സർക്കാർ ആഗോള അയ്യപ്പസംഗമം നടത്തുന്നതെന്ന് തിരിച്ചറിഞ്ഞു. ക്ഷേത്രം നിലനിന്നുപോകാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും സർക്കാരിനോടൊപ്പം കൂടും.
Q എൽഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നല്ലോ ആചാരം ലംഘിച്ചുള്ള യുവതീപ്രവേശം ?
A സംസ്ഥാന സർക്കാർ വിചാരിച്ചാൽ ശബരിമലയിൽ വീണ്ടും ആചാരലംഘനം നടത്താൻ കഴിയുമായിരുന്നില്ലേ? സർക്കാർ പിന്നീട് അതു ചെയ്തില്ല. വിശ്വാസത്തെ മുന്നിൽക്കണ്ടാകും ഇനി പ്രവർത്തിക്കുകയെന്ന് അവർ ബോധ്യപ്പെടുത്തിത്തന്നു. ആചാര ലംഘനമുണ്ടാകില്ലെന്നും ആചാരങ്ങളെ സംരക്ഷിച്ചുള്ള ശബരിമലയുടെ വികസനമാണു ലക്ഷ്യമെന്നും സർക്കാരിൽനിന്ന് ഉറപ്പു ലഭിച്ചു.
Q പന്തളത്ത് നടന്ന വിശ്വാസ സംഗമം ?
A വിശ്വാസ സംരക്ഷണത്തിനു വേണ്ടിയാണ് പന്തളത്തു സംഗമം നടത്തിയതെങ്കിൽ കേന്ദ്ര സർക്കാർ അവരുടെയൊക്കെ കയ്യിലല്ലേ? വിശ്വാസ സംരക്ഷണത്തിനുള്ള നിയമനിർമാണം കേന്ദ്രസർക്കാരിനു നടത്താമായിരുന്നില്ലേ. എന്നിട്ട് ഇതു വരെ ഒന്നും ചെയ്തില്ല.
ശബരിമലയുടെ വികസനത്തിനു സംസ്ഥാന സർക്കാരിനു മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ. യുവതീപ്രവേശമുണ്ടായപ്പോൾ വിശ്വാസ സംരക്ഷണത്തിനു വേണ്ടി ആദ്യം തെരുവിലിറങ്ങിയത് എൻഎസ്എസാണ്. അന്ന് ആദ്യം കോൺഗ്രസും ബിജെപിയും ഒന്നും മിണ്ടിയില്ല. വിഷയം ഒരു വലിയ വികാരമായപ്പോഴാണ് ഇരുകൂട്ടരും രംഗത്തേക്കു വന്നത്.Kerala News, Wayanad Landslide, House, Vigilance, Malayalam News, vigilance investigation, mundakkai chooralmala township, disaster victims housing, ineligible beneficiaries, kerala corruption, housing fraud, revenue official bribe, janashabdam action council, kalpetta news, wayanad housing, rehabilitation scam, disaster relief fraud, government housing corruption, kerala vigilance, beneficiary list fraud, വിജിലൻസ് അന്വേഷണം, മുണ്ടക്കൈ ചൂരംമല ടൗൺഷിപ്പ്, ദുരിതബാധിതർക്ക് വീട്, അനർഹർക്ക് വീട്, കേരള അഴിമതി, ഭവന തട്ടിപ്പ്, റവന്യൂ ഉദ്യോഗസ്ഥർ കൈക്കൂലി, ജനശബ്ദം ആക്ഷൻ കൗൺസിൽ, കൽപ്പറ്റ വാർത്ത, വയനാട് ഭവനം, പുനരധിവാസ തട്ടിപ്പ്, ദുരിതാശ്വാസ തട്ടിപ്പ്, സർക്കാർ ഭവന അഴിമതി, കേരള വിജിലൻസ്, ഗുണഭോക്തൃ പട്ടിക തട്ടിപ്പ്, അനർഹരായവർ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Mundakkai–Chooralmala Housing Scam: Vigilance Probes Corruption in Mundakkai–Chooralmala Township Housing Allotment
Q യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടോ ?
A കേസുകൾ പിൻവലിക്കണമെന്നു മുൻപേ തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസിനു രണ്ടു രൂപമുണ്ട്. ആൾക്കൂട്ടമുണ്ടാക്കി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം മുടക്കി, പൊതുമുതൽ നശിപ്പിച്ചു എന്നീ രണ്ടു വകുപ്പിലാണ് കേസെടുത്തിരിക്കുന്നത്. റോഡ് തടഞ്ഞ ആളുകളുടെ കേസുകൾ പിൻവലിക്കാമെന്നാണ് അറിയുന്നത്. സർക്കാർ ഇതു പരിഗണിക്കുന്നുണ്ടെന്നും അറിയുന്നു. എന്നാൽ പൊതുമുതൽ നശിപ്പിക്കപ്പെട്ട സംഭവം നിയമപരമായിത്തന്നെ പരിഹരിക്കപ്പെടേണ്ടതാണെന്നും അറിയുന്നു.
Q കേന്ദ്രസർക്കാർ നിലപാട് ?
A ഭരണമുണ്ടായിട്ടും കേന്ദ്രസർക്കാർ ശബരിമലയുടെ വിശ്വാസ സംരക്ഷണത്തിന് ഒന്നും ചെയ്തില്ല. നിയമനിർമാണം നടത്താൻ സാധ്യമായ കാര്യങ്ങൾ ചെയ്യുമെന്നു കേന്ദ്രമന്ത്രിയായിരുന്നപ്പോൾ വി.മുരളീധരൻ പറഞ്ഞുകേട്ടിരുന്നു. ഒന്നും ചെയ്തില്ല. അവർക്കു തീരുമാനങ്ങൾ എടുക്കാനുള്ള അധികാരമുണ്ടായിരുന്നു.
Q എൻഎസ്എസിന്റെ ഇപ്പോഴത്തെ പിന്തുണ വരുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനു ഗുണം ചെയ്യുമോ ?
A ഉണ്ടെന്നും ഇല്ലെന്നും പറയില്ല. തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്റെ മുൻപുള്ള അവസാന നിമിഷങ്ങളിലെ സംഭവങ്ങളാണു ജനങ്ങളെ സ്വാധീനിക്കുക.
Q മുൻപു തിരഞ്ഞെടുപ്പു സമയത്ത് ശബരിമലയിലെ വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ടാണു സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നത് ?
A അന്നത്തെ സാഹചര്യം അതായിരുന്നു. എന്റെ അഭിപ്രായമാണ് അന്നു പറഞ്ഞത്.
Q എൻഎസ്എസിന്റെ സമദൂരം നിലപാടിൽ മാറ്റം ?
A ശബരിമലയുടെ വിഷയത്തിലുള്ള നിലപാടാണ് ഇപ്പോൾ വ്യക്തമാക്കിയത്. സമദൂര നിലപാടിൽ മാറ്റമില്ല.
Q അയ്യപ്പസംഗമത്തിന്റെ തുടർപ്രവർത്തനം?
A ശബരിമലയെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണിത്. ശബരിമലയെപ്പറ്റി ചിന്തിക്കാത്ത ഒരു സർക്കാരിനെക്കൊണ്ടു ശബരിമലയെപ്പറ്റി ചിന്തിപ്പിക്കാനുള്ള സാഹചര്യമുണ്ടായി English Summary:
NSS General Secretary G. Sukumaran Nair: “Equidistant Policy Intact, But With State Govt on Sabarimala“ |