കണ്ണൂർ∙ ഷാഫി പറമ്പിലിനെതിരെ ആക്ഷേപം ഉന്നയിക്കുന്നവർ, ഇത്തരം ആക്ഷേപങ്ങൾ തിരിച്ച് അവരിൽ തന്നെ എത്തുമെന്ന് ആലോചിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് നേതൃ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. ഇത്തരം പ്രവർത്തനം ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.K.M. Shajahan arrest, Kerala Police, Cyber crime Kerala, CPM Leader K.J. Shine, Malayala Manorama Online News, Cyber Attack case, KJ Shine complaint, Kerala News Live, Youtube video controversy, Cyber cell Aluva, ഷാജഹാൻ അറസ്റ്റ്, സൈബർ കുറ്റകൃത്യം, സിപിഎം നേതാവ്, കേരള പോലീസ്, അപകീർത്തി കേസ്, മനോരമ ഓൺലൈൻ ന്യൂസ്,മലയാള മനോരമ, കെജെ.ഷൈൻ
എൻഎസ്എസുമായി യുഡിഎഫിനു യാതൊരു തർക്കവുമില്ല. ചർച്ചകളുടെ അടിസ്ഥാനത്തിൽ ഒന്നിച്ചു പോകും. സമദൂര നിലപാടാണ് എൻഎസ്എസ് സ്വീകരിച്ചിരിക്കുന്നത്. യുഡിഎഫിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ശബരിമലയുമായി ബന്ധപ്പെട്ട് ഒളിച്ചുകളിയാണു സർക്കാർ നടത്തുന്നത്. ഉമ്മൻ ചാണ്ടി ഉൾപ്പെടെ നിരവധിപ്പേരെ കേസിൽ കുരുക്കിയിട്ടുണ്ട്. ആ കേസുകൾ പിൻവലിക്കണം. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം മാറില്ലെന്നു പറയാൻ സാധിക്കില്ലല്ലോയെന്നും അടൂർ പ്രകാശ് പറഞ്ഞു.
English Summary:
Adoor Prakash\“s Statement: Adoor Prakash addresses the allegations against Shafi Parambil and discusses UDF\“s relationship with NSS.  |