‘കേരള പൊലീസിന് ബിഗ് സല്യൂട്ട്’, കെ.എം.ഷാജഹാനെ കസ്റ്റഡിയിലെടുത്തതിൽ പ്രതികരിച്ച് ഷൈൻ_deltin51

Chikheang 2025-9-26 22:20:59 views 1258
  



കൊച്ചി ∙ സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ കേസിൽ ചോദ്യം ചെയ്തു വിട്ടയച്ച യുട്യൂബർ കെ.എം.ഷാജഹാനെ വീണ്ടും കസ്റ്റഡിയിലെടുത്തത് സമാനകുറ്റം ആവർത്തിച്ചതിന്റെ പേരിൽ. ജാമ്യമില്ലാ കുറ്റമാണ് ഷാജഹാനെതിരെ ചുമത്തുന്നതെന്നും പ്രാഥമിക ചോദ്യം ചെയ്യലുകൾക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നുമാണ് വിവരം. ഇന്നലെ രാത്രി തിരുവനന്തപുരം ആക്കുളത്തുള്ള വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഷാജഹാനെ കൊച്ചി ചെങ്ങമനാട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആലുവ റൂറൽ സൈബർ സ്റ്റേഷനിലെത്തിച്ചു. അതേസമയം, കേസിലെ പുരോഗതിയോട് ‘കേരള പൊലീസിന് ബിഗ് സല്യൂട്ട്’ എന്ന് കെ.െജ.ഷൈൻ പ്രതികരിച്ചു.


ഷാജഹാന്റെ വീട് റെയ്ഡ് നടത്തുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്ത പൊലീസ് പിന്നീട് അദ്ദേഹത്തെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്തശേഷം വിട്ടയച്ചു. തനിക്കെതിരെ സൈബർ ആക്രമണവും അധിക്ഷേപകരമായ പരാമർശങ്ങളും നടത്തുന്നു എന്നു കാട്ടി ഷൈൻ നൽകിയ പരാതിയിലായിരുന്നു ഇത്. കേസിൽ ഒന്നാം പ്രതി കോൺഗ്രസ് പറവൂർ മണ്ഡലം സെക്രട്ടറി സി.കെ.ഗോപാലകൃഷ്ണനും രണ്ടാം പ്രതി ഷാജഹാനുമായിരുന്നു. ഒരു സിപിഎം നേതാവും എംഎൽഎയും ഉൾപ്പെട്ട സംഭവം എന്ന പേരിൽ ഷാജഹാന്‍ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ട വിഡിയോ പങ്കുവയ്ക്കുക മാത്രമാണ് താൻ ചെയ്തത് എന്നാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്. ഒളിവിൽ‍ പോയ ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി മുൻപാകെയുണ്ട്. Adoor Prakash, Shafi Parambil, UDF Convention, Kerala Politics, NSS Stance, Sabarimala Issue, UDF Convener, Malayala Manorama Online News, Kerala News, Political Allegations Kerala, രാഷ്ട്രീയം, കണ്ണൂർ വാർത്ത, യുഡിഎഫ് കൺവീനർ, ഷാഫി പറമ്പിൽ, അടൂർ പ്രകാശ്   


ചോദ്യം ചെയ്തു വിട്ടയച്ചതിനു പിന്നാലെ പരാതിക്കാരിയുടെ പേരും എഫ്ഐആറിലെ വിവരങ്ങളും വെളിപ്പെടുത്തിക്കൊണ്ട് ഷാജഹാൻ വീണ്ടും യുട്യൂബ് വിഡിയോ പോസ്റ്റ് ചെയ്തു. പരാതിക്കാരിയുടെ പേരടക്കം ഷാജഹാന്‍ വിഡിയോയിൽ പറഞ്ഞിരുന്നു. തുടർന്ന്, കെ.ജെ.ഷൈൻ വടക്കൻ പറവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇത് മുൻ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതോടെയാണ് ഷാജഹാനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കുറച്ചധികം കാര്യങ്ങൾ പറയാനുണ്ടെന്നായിരുന്നു കൊച്ചിയിലെത്തിച്ചപ്പോൾ ഷാജഹാന്റെ മറുപടി.  

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം kmshajahantt എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
KM Shajahan, a YouTuber, has been arrested again for repeating similar offenses related to defamatory statements against CPM leader KJ Shine. He was initially questioned and released but was rearrested after allegedly disclosing the complainant\“s details in a subsequent YouTube video. The police have taken him into custody and will produce him in court after recording the arrest.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
142321

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.