ജറുസലം ∙ ഗാസ സിറ്റിയിൽ ശേഷിക്കുന്ന പാർപ്പിടസമുച്ചയങ്ങളും ബോംബ് വച്ചു തകർക്കുന്നതു തുടരുന്ന ഇസ്രയേൽ സൈന്യം ഇന്നലെ നടത്തിയ ആക്രമണങ്ങളിൽ 46 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ അഭയാർഥിക്യാംപിലെ ബോംബാക്രമണത്തിലാണ് 19 സ്ത്രീകളടക്കം 40 പേർ കൊല്ലപ്പെട്ടതെന്നു ഷിഫ ആശുപത്രി അധികൃതർ അറിയിച്ചു.  
  
 -  Also Read  പോർവിമാനങ്ങൾ പിന്തുണ, സർവതും തകർത്ത് ഇസ്രയേൽ ടാങ്കുകൾ; ഗാസയിൽ കുടുങ്ങിക്കിടക്കുന്നത് പതിനായിരങ്ങൾ   
 
    
 
നാലര ലക്ഷത്തോളം പലസ്തീൻകാർ ഗാസ സിറ്റി വിട്ടുവെങ്കിലും 6 ലക്ഷത്തിലേറെ പേർ യുദ്ധഭൂമിയിൽ തുടരുകയാണ്. ഇതിനിടെ, യുദ്ധം നിർത്തി ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി കരാറുണ്ടാക്കണമെന്നാവശ്യപ്പെട്ട് ജറുസലമിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വസതിക്കുമുന്നിൽ ആയിരക്കണക്കിന് ഇസ്രയേൽ പൗരന്മാർ പ്രകടനം നടത്തി. ഗാസ സിറ്റിയിൽനിന്നു ജനങ്ങൾ പലായനം ചെയ്യേണ്ടിവരുന്നതിനെ ലിയോ മാർപാപ്പ അപലപിച്ചു.Lebanon drone strike, Israel-Lebanon conflict, Southern Lebanon, Civilian casualties, Hezbollah, Malayala Manorama Online News, Middle East news, International relations, Drone warfare, Lebanon crisis, ലെബനൻ, ഇസ്രായേൽ, ഡ്രോൺ ആക്രമണം, യുദ്ധം, ദുരന്തം, ഹിസ്ബുള്ള, ഇസ്രായേൽ ഹിസ്ബുള്ള സംഘർഷം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News  
  
 -  Also Read  രാഷ്ട്രപദവി പ്രഖ്യാപനം നാളെ, ഇന്നും പലസ്തീനെ ആക്രമിച്ച് ഇസ്രയേൽ; 34 പേർ കൊല്ലപ്പെട്ടു, ആക്രമണം ജനവാസ മേഖലയിൽ   
 
    
 
പലസ്തീൻ രാഷ്ട്രം: പ്രഖ്യാപനവുമായി ബ്രിട്ടനടക്കം രാജ്യങ്ങൾ 
 ∙ ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങളും യുഎസിന്റെ മുഖ്യസഖ്യകക്ഷികളും പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ബ്രിട്ടൻ, കാനഡ,ഓസ്ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങളാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്. ഇന്ന് യുഎൻ പൊതുസഭ വാർഷിക സമ്മേളനത്തിൽ ഫ്രാൻസ്, ബൽജിയം, മാൾട്ട തുടങ്ങിയ രാജ്യങ്ങളുടെ പ്രഖ്യാപനങ്ങളുണ്ടാകും.  
  
 -  Also Read  മിസൈലുകളെ ലേസറുകൾ തകർക്കും; ഇസ്രയേലിന്റെ ആയുധപ്പുരയിലെ അയേൺ ബീം, പരീക്ഷണം വിജയം   
 
    
 
ബ്രിട്ടനടക്കം രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചതു ഹമാസിനുള്ള വലിയ സമ്മാനമാണെന്നു വിമർശിച്ച നെതന്യാഹു, ജോർദാൻ നദിക്കു പടിഞ്ഞാറ് പലസ്തീൻ രാഷ്ട്രം ഉണ്ടാവാൻ പോകുന്നില്ലെന്നും പറഞ്ഞു. വെസ്റ്റ് ബാങ്ക് കുടിയേറ്റം തുടരുമെന്നും വ്യക്തമാക്കി.  ഫ്രാൻസിൽ ആഭ്യന്തര മന്ത്രാലയ ഉത്തരവു ലംഘിച്ച് ഇന്ന് ടൗൺ ഹാളുകളിൽ പലസ്തീൻ പതാക ഉയർത്താൻ ഒട്ടേറെ മേയർമാർ തീരുമാനിച്ചു. ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടവർ 65,283 ആയി.  
 
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Reuters/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:  
Gaza Conflict: 46 Dead as Israel Continues Bombing Amidst International Recognition for Palestine |