ഇൻഡോർ∙ എലികളുടെ കടിയേറ്റ് രണ്ട് നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. ആദിവാസി സംഘനടകളുടെ നേതൃത്വത്തിലാണ് ഇൻഡോർ മഹാരാജ യശ്വന്ത്റാവു ആശുപത്രി അധികൃതർക്കെതിരെ അനിശ്ചിതകാല സമരം ആരംഭിച്ചത്. മധ്യപ്രദേശിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിൽ ഒന്നാണ് നവജാതശിശുക്കൾ മരിച്ച ഇൻഡോറിലെ ആശുപത്രി. മെഡിക്കൽ കോളജ് അധികൃതർക്കെതിരെ നടപടി വേണമെന്നും രണ്ട് ഡോക്ടർമാർക്കെതിരെയും കുറ്റകരമായ നരഹത്യയ്ക്ക് കേസ് റജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.Sitapur drowning, UP drowning incident, Pitru Tarpanam deaths, Drowning in Uttar Pradesh, ഖൈറാബാദ് അപകടം, Naimisharanya river death, Malayala Manorama Online News, Accidental drowning India, Indian ritual drowning, ഗോമതി നദി ദുരന്തം, Religious ceremony accident, Drowning during ritual, ഖൈറാബാദിലെ തടാകം, News about drowning in UP, Accident News, പിതൃതർപ്പണം, പിതൃമോക്ഷം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
- Also Read ഐസിയുവിൽ വച്ച് എലി കടിച്ചു; നവജാതശിശുക്കൾ മരിച്ചെന്ന് പരാതി
തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ചികിത്സയിലായിരുന്ന നവജാതശിശുക്കളാണ് എലി കടിച്ച് ദാരുണമായി മരിച്ചത്. ഒരു കുട്ടിയുടെ വിരലുകളിലും മറ്റൊരു കുട്ടിയുടെ തലയിലും തോളിലുമാണ് എലി കടിച്ചത്. ഓഗസ്റ്റ് 31 നും സെപ്റ്റംബർ 1 നും ഇടയിലായിരുന്നു സംഭവം. എന്നാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് കുട്ടികൾ മരിച്ചതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. നവജാത ശിശുക്കളുടെ മരണങ്ങൾക്ക് എലി കടിച്ചതുമായി യാതൊരു ബന്ധവുമില്ലെന്നും ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ മൂലമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് കുട്ടിൾക്ക് ഉണ്ടായിരുന്നതെന്നുമാണ് അധികൃതർ പറയുന്നത്.
- Also Read ഇത്തിരിക്കുഞ്ഞനല്ല, വില്ലനാണ് എലി; വാഹനങ്ങളിൽ കയറി എലികൾ കേടുപാടുകൾ വരുത്തുന്നത് വ്യാപകം
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് ഉദ്യോഗസ്ഥർക്കെതിരെ മധ്യപ്രദേശ് ആരോഗ്യവകുപ്പ് നടപടിയെടുത്തിട്ടുണ്ട്. ഇവരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതു. അന്വേഷണത്തിന് ശേഷം സർവീസിൽ നിന്ന് നീക്കം ചെയ്യാനാണ് തീരുമാനം. അതിനിടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ട് ദീർഘകാല അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. English Summary:
Protest Erupts Over Infant Deaths in Indore Hospital: The protest following the deaths of two newborns in an Indore hospital due to rat bites, highlighting calls for action against hospital authorities. |