നമ്മുടെ ഐടി മേഖലയ്ക്ക് എച്ച്1ബി വീസ പ്രതിസന്ധി വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നുറപ്പാണ്; പക്ഷേ, അതിനെ അവസരമാക്കി മുന്നേറാൻ കഴിയും. യുഎസിലെ ചെറുകിട, ഇടത്തരം കമ്പനികൾക്കും താഴ്ന്ന ശമ്പളക്കാർക്കും വലിയ അടിയാണിത്. അവരുടെ ചെലവ് വൻതോതിൽ വർധിക്കും.  
  
 -  Also Read  ട്രംപിന്റെ വീസപ്പൂട്ട്; പ്രഹരം ‘ഓൺസൈറ്റ്’ ജീവനക്കാർക്ക്, അതിജീവിക്കാൻ ‘ഓഫ്ഷോർ’, യുഎസിനായി നാട്ടിലിരുന്ന് ജോലി   
 
    
 
മികവുള്ള ജീവനക്കാരെ നിലനിർത്താൻ ചെലവേറുമ്പോൾ ട്രംപിനു തിരഞ്ഞെടുപ്പ് ഫണ്ട് നൽകുന്ന വലിയ കമ്പനികൾ സമ്മർദം ചെലുത്താം. ട്രംപ് തന്നെ വൈകാതെ മാറിച്ചിന്തിച്ചേക്കാം. ഇത്തരത്തിലുള്ള ചില കാര്യങ്ങൾ മുൻപു തള്ളിയ ചരിത്രം യുഎസ് കോടതികൾക്കുമുണ്ട്. കോടതി സ്റ്റേ ചെയ്താൽ പോലും ഈ സംഭവങ്ങളുടെ സന്ദേശം വ്യക്തമാണ്– ‘നിങ്ങൾക്ക് ഇവിടേക്ക് സ്വാഗതമില്ല’. ആ തൊഴിലവസരങ്ങൾ എങ്ങനെ ഇവിടെ സൃഷ്ടിക്കാമെന്നാണ് നാം നോക്കേണ്ടത്.Bihar politics, Tejashwi Yadav rally, Narendra Modi mother, BJP RJD controversy, Election campaign Bihar, Political video controversy, Malayala Manorama Online News, Bihar Assembly Elections, Heeraben Modi, RJD allegations, ബിഹാർ രാഷ്ട്രീയം, തേജസ്വി യാദവ്, തെരഞ്ഞെടുപ്പ് പ്രചരണം, നരേന്ദ്ര മോദി, ആർജെഡി,Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ  
  
 -  Also Read  എച്ച്1ബി വീസ പരിഷ്കാരം: തൊഴിലന്വേഷകർക്ക് കനത്ത ആഘാതം; യുഎസെന്ന ലക്ഷ്യത്തിൽ നിന്ന് യുവാക്കളെ പിന്തിരിപ്പിച്ചേക്കും   
 
    
 
കമ്പനികൾ അവരുടെ ജീവനക്കാരെ ഇന്ത്യയിലിരുത്തി ജോലി ചെയ്യിക്കാനുള്ള സാധ്യതയുമുണ്ട്. പക്ഷേ, യുഎസ് കമ്പനികൾ മറ്റു രാജ്യങ്ങളിലെ ജീവനക്കാർക്കു നൽകുന്ന ശമ്പളത്തിൽ വലിയ നികുതി ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒരു ബിൽ റിപ്പബ്ലിക്കൻ സെനറ്റർ യുഎസ് പാർലമെന്റിൽ കൊണ്ടുവന്നിട്ടുണ്ട്. അതുകൂടി യാഥാർഥ്യമായാൽ കൂടുതൽ പ്രശ്നങ്ങളുണ്ടാകാം.  
  
 -  Also Read   ഉറക്കത്തിൽ കാലു തിരുമ്മുകയോ?- ‘ഉൾക്കാഴ്‌ച’യില്‍ ബി.എസ്. വാരിയർ എഴുതുന്നു   
 
    
 
യുഎസിലെ സർവകലാശാലകളിൽ വിദ്യാർഥികളുടെ എണ്ണം കുറയും. അതും അവരുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കും. ഈ സാഹചര്യങ്ങൾ എല്ലാം കണക്കിലെടുത്ത് കേരളത്തെ ജീവിക്കാൻ കൂടുതൽ കൊള്ളാവുന്ന ഒരിടമാക്കണം. ഇവിടെ ബിസിനസ് തുടങ്ങാനും സുഖമായി ജീവിക്കാനും തൊഴിലെടുക്കാനുമുള്ള സാഹചര്യം ഉറപ്പാക്കണം. അതുപോലെ യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങളിലേക്കു നമ്മുടെ ശ്രദ്ധ തിരിയേണ്ട സമയവുമായി.  
 
 
 (ടെക്നോപാർക്ക് സ്ഥാപക സിഇഒയും സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവുമാണ് ലേഖകൻ) English Summary:  
H1B Visa Impact poses significant challenge to our IT sector: but it also presents an opportunity to grow. By focusing on creating a conducive environment for business and employment in Kerala, and exploring opportunities in Europe and Asia, we can navigate this challenge effectively. |