അനീതികൾക്കും അന്യായങ്ങൾക്കുമെതിരെ അത്താണിയാവാൻ നീതിപീഠമുണ്ടെന്നു ജനം വിശ്വസിക്കുന്നു. സർക്കാരും ‘സിസ്റ്റ’വുമെല്ലാം എതിർവശത്തുനിൽക്കുമ്പോൾ ജനതയ്ക്കു നീതിപ്രതീക്ഷയാണ് ഏക ആലംബം. എന്നാൽ, കോടതികളിൽ തീർപ്പില്ലാതെ നീണ്ടുപോകുന്ന എത്രയോ കേസുകളിൽ ഒട്ടേറെ ജീവിതങ്ങളുടെ വിങ്ങലും വേവലാതിയും നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പുമുണ്ടെന്നുള്ള സത്യം പലപ്പോഴും വിസ്മരിക്കപ്പെട്ടുപോകുന്നു. നീതി വൈകുന്നതു നീതിനിഷേധം തന്നെയാണെന്നു ബോധ്യമുള്ളവർക്കു മുന്നിലാണ് കേസുകൾ കെട്ടിക്കിടക്കുന്നതെന്നതാണു നിർഭാഗ്യകരം. കോടതികളിൽ കെട്ടിക്കിടക്കുന്ന കോടിക്കണക്കിനു കേസുകളുടെ ഈ വലിയഭാരം നീതിയിലും അതിന്റെ നിർവഹണത്തിലും വിശ്വാസമർപ്പിക്കുന്ന നമ്മുടെ രാജ്യത്തിനു താങ്ങാനാവുന്നതല്ല.  
  
 -  Also Read  ഭൂരിപക്ഷം പറഞ്ഞ് സർക്കാരിന് എന്തും നിയമമാക്കാനാകില്ല: ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡി   
 
    
 
കേരള ഹൈക്കോടതിയിൽ മാത്രം വിധി കാത്തിരിക്കുന്നത് രണ്ടര ലക്ഷത്തോളം കേസുകളാണെന്ന വിവരം നമ്മെ ആശങ്കപ്പെടുത്തുന്നു. ജില്ലാക്കോടതികളിലും അതിനു താഴെയുള്ള കോടതികളിലും തീർപ്പാകാതെ കിടക്കുന്ന കേസുകൾ 18.05 ലക്ഷമാണ്. ഇതിൽ 12.10 ലക്ഷവും ക്രിമിനൽ കേസുകളാണ്. രാജ്യത്താകെ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ 5.8 കോടിയാണെന്നു 2023ൽ സുപ്രീം കോടതി തന്നെ വെളിപ്പെടുത്തിയിരുന്നു. സുപ്രീം കോടതിയിൽ 80,000, 25 ഹൈക്കോടതികളിലായി 61 ലക്ഷം, ജില്ലാക്കോടതികളിലും അതിനു താഴെയുള്ള കോടതികളിലും 4.46 കോടി കേസുകൾ എന്നിങ്ങനെ കെട്ടിക്കിടക്കുന്നുണ്ടെന്നായിരുന്നു അന്നത്തെ കണക്ക്. ഇതിനിടെ, ഓരോ ദിവസവും നൂറുകണക്കിനു കേസുകൾ പുതുതായി എത്തുകയും ചെയ്യുന്നു.    
 
കേസുകൾ തീർപ്പാക്കാൻ വൈകുന്നതിന്റെ ഗുണം അനുഭവിക്കുന്നതു പ്രതികളാണ്. ലഹരിമരുന്നുകേസുകളിലും ഗുണ്ടാ ആക്രമണക്കേസുകളിലും ഉൾപ്പെടുന്നവരിൽ 90 ശതമാനവും ജാമ്യത്തിലിറങ്ങി വീണ്ടും ഇതേ കുറ്റകൃത്യം ചെയ്യുന്നവരാണെന്നാണു പൊലീസിന്റെ വിലയിരുത്തൽ. വിചാരണ വൈകുന്നതിനിടെ കൊലക്കേസ് പ്രതികളും പോക്സോ കേസ് പ്രതികളും വരെ ജാമ്യത്തിലിറങ്ങി കുറ്റം ആവർത്തിക്കുന്നതായാണു രേഖകളിലുള്ളത്.Amoebic Meningoencephalitis, Brain Eating Amoeba, Kerala Health, Water Contamination, Swimming Pool Safety, Malayala Manorama Online News, Amoeba Infection Symptoms, Nose Clip Swimming, Waterborne Diseases, Multifosine Treatment, Primary Amoebic Meningoencephalitis (PAM), Naegleria fowleri, Free-living amoebae (FLA), Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ  
  
 -  Also Read  ഉറങ്ങിക്കിടന്ന ബാലികയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസ്; ക്രൂരതയ്ക്കു ശിക്ഷ മരണംവരെ   
 
    
 
കേസുകൾ തീർപ്പാക്കാതെ വർഷങ്ങളോളം വൈകിപ്പിക്കുന്നതിൽ കോടതികൾ ആത്മപരിശോധന നടത്തണമെന്നു ഹൈക്കോടതി പറഞ്ഞതു മൂന്നു വർഷംമുൻപാണ്. ജനങ്ങൾക്കു നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്ന് അന്നു കോടതി മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. സഹകരണ ബാങ്കിൽനിന്നു വിരമിച്ച ജീവനക്കാരൻ ആനുകൂല്യങ്ങൾക്കായി കാൽനൂറ്റാണ്ടായി വിവിധ കോടതികളിൽ കയറിയിറങ്ങിയ സംഭവം ശ്രദ്ധയിൽപെട്ട സാഹചര്യത്തിലായിരുന്നു ആ വിമർശനം.  
 
ഇരുപതു വർഷത്തിലേറെയായുള്ള കേസുകൾ എത്രയും വേഗം തീർപ്പാക്കാൻ ഹൈക്കോടതി ജില്ലാ കോടതികൾക്കു നിർദേശം നൽകിയതു കഴിഞ്ഞ വർഷം ജൂണിലാണ്. ആ ജൂലൈ 1 മുതൽ ഓഗസ്റ്റ് 15 വരെയുള്ള 45 ദിവസ കാലാവധിയിൽ ദൗത്യം നടപ്പാക്കാനുള്ള റജിസ്ട്രാറുടെ (ജില്ലാ ജുഡീഷ്യറി) നിർദേശം എത്രത്തോളം ഫലപ്രാപ്തിയിലെത്തി? കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ സുപ്രീം കോടതിയുടെ പ്രത്യേക സമിതിയും നേരത്തേ നിർദേശിച്ചിരുന്നു.  
 
ന്യായാധിപരുടെയും കോടതികളുടെയും കുറവാണ് കേസുകൾ കെട്ടിക്കിടക്കുന്നതിനുള്ള മുഖ്യകാരണമെന്നു പറയാം. നീതി വൈകാതിരിക്കാൻ രാജ്യത്തിന്റെ പലഭാഗങ്ങളിൽ സുപ്രീം കോടതി ബെഞ്ചുകൾ സ്ഥാപിക്കണമെന്ന് 2019ൽ അന്നത്തെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നിർദേശിച്ചത് ഈ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാകുന്നുണ്ട്. ഒൻപതു വർഷം മുൻപു ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സമ്മേളനത്തിൽ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂർ വിതുമ്പിയതു വാർത്തയായിരുന്നു. ജുഡീഷ്യറിയുടെ ജോലിഭാരത്തിലും കേസുകൾ കെട്ടിക്കിടക്കുന്നതിന്റെ പേരിൽ കോടതികൾ നേരിടുന്ന കുറ്റപ്പെടുത്തലിലും മനംനൊന്താണ് അദ്ദേഹം വികാരാധീനനായത്.  
  
 -  Also Read  \“ടോട്ടല്‍ ഫോര്‍ യു\“ ശബരീനാഥൻ വീണ്ടും കുരുക്കി; അഭിഭാഷകന് നഷ്ടമായത് 70 ലക്ഷം, ജാമ്യം റദ്ദാക്കും   
 
    
 
കഴിഞ്ഞ ദിവസം അന്തരിച്ച ഒരു വലിയ ന്യായാധിപനെയും അദ്ദേഹം കാത്തുസൂക്ഷിച്ച ജനകീയ ദർശനത്തെയും ഈ വേളയിൽ ഓർമിക്കുന്നവരുണ്ടാകും. കോടതിമുറിയിൽ കാരുണ്യവും സഹാനുഭൂതിയും പ്രകടിപ്പിച്ച വിധികളിലൂടെ ലോകശ്രദ്ധനേടിയ, യുഎസിലെ റോഡ് ഐലൻഡ് റിട്ട. ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) നീതി വൈകുന്നതു നീതിനിഷേധമാണെന്ന് എപ്പോഴും വിശ്വസിച്ചു. ആ വിശ്വാസത്തിന്റെ മഷിപ്പേനകൊണ്ട് ഓരോ തീർപ്പിലും കയ്യൊപ്പിട്ട ചാരിതാർഥ്യത്തോടെയാവണം അദ്ദേഹം വിട പറഞ്ഞിരിക്കുക. 
  English Summary:  
Editorial: Justice Delayed is Justice Denied. The article discusses the issue of delayed justice in Kerala, highlighting the millions of pending cases in the courts and their impact on people\“s lives. It emphasizes the need for reforms and increased efficiency in the judicial system to ensure timely justice for all. |