വാഷിങ്ടൻ∙ യുഎസിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനുള്ള ഏറ്റവും പുതിയ ശ്രമങ്ങളുടെ ഭാഗമായി എച്ച്-1ബി വീസ അപേക്ഷകർക്ക് 100,000 ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ഫീസ് ചുമത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ, ചൈന എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധ തൊഴിലാളികളെ വളരെയധികം ആശ്രയിക്കുന്ന ഐടി മേഖലയ്ക്ക് വലിയ തിരിച്ചടിയായേക്കാവുന്ന നീക്കമാണിതെന്നു വിലയിരുത്തപ്പെടുന്നു. അതേസമയം, രാജ്യത്തേക്കു കൊണ്ടുവരുന്ന ആളുകൾ ‘വളരെ ഉയർന്ന വൈദഗ്ധ്യമുള്ളവരും’ യുഎസ് പൗരന്മാരായ തൊഴിലാളികൾക്കു പകരമാവാനില്ലാത്തവരുമാണെന്ന് ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് ട്രംപ് പറയുന്നു.
- Also Read എച്ച് 1ബി വീസ അപേക്ഷ ഫീസ് 88 ലക്ഷം രൂപ, സ്ഥിരതാമസത്തിന് 8 കോടിയിലധികം രൂപ: ഇന്ത്യക്കാർക്ക് അമേരിക്കൻ സ്വപ്നം ഇനി അകലെ?
രാജ്യത്തു നിലവിലുള്ള കുടിയേറ്റ സംവിധാനത്തിലെ ഏറ്റവും ‘ദുരുപയോഗം ചെയ്യപ്പെടുന്ന വീസ’ പ്രോഗ്രാമുകളിലൊന്നാണ് എച്ച്1ബി നോൺ-ഇമിഗ്രന്റ് വീസ പ്രോഗ്രാം എന്നാണ് വൈറ്റ് ഹൗസ് സ്റ്റാഫ് സെക്രട്ടറി വിൽ ഷാർഫിന്റെ നിലപാട്. ‘‘ഈ പ്രഖ്യാപനത്തോടെ എച്ച്-1ബി അപേക്ഷകരെ സ്പോൺസർ ചെയ്യുന്നതിന് കമ്പനികൾ നൽകുന്ന ഫീസ് 100,000 ഡോളറായി ഉയരും. കമ്പനികൾ കൊണ്ടുവരുന്ന ആളുകൾ യഥാർഥത്തിൽ വളരെ ഉയർന്ന വൈദഗ്ധ്യമുള്ളവരും അമേരിക്കൻ തൊഴിലാളികൾക്കു പകരം വയ്ക്കാൻ കഴിയാത്തവരുമാണെന്ന് ഈ ഉത്തരവ് ഉറപ്പാക്കും’’ – അദ്ദേഹം പറഞ്ഞു.
- Also Read ഇന്ത്യക്കാർക്ക് തിരിച്ചടി; എച്ച്1ബി വീസ അപേക്ഷയ്ക്കുള്ള ഫീസ് 88 ലക്ഷം രൂപയാക്കി ഉയർത്തി ട്രംപ്
∙ എന്താണ് എച്ച്-1ബി വീസ?
പ്രത്യേക വൈദഗ്ധ്യമുള്ള വിദേശ പ്രഫഷനലുകളെ നിയമിക്കാൻ കമ്പനികളെ അനുവദിക്കുന്ന ഒരു താൽക്കാലിക യുഎസ് വർക്ക് വീസയാണ് എച്ച്-1ബി വീസ. ശാസ്ത്രം, ഐടി, എഞ്ചിനീയറിങ്, ഗണിതം തുടങ്ങിയ മേഖലകളിൽ ജോലികൾ കണ്ടെത്താൻ പ്രയാസമുള്ളയിടങ്ങളിൽ ബിരുദമോ അതിൽ കൂടുതലോ യോഗ്യതയുള്ള ആളുകൾക്കായി 1990ൽ ആണിത് ആരംഭിച്ചത്. ഒരിക്കൽ ലഭിച്ചാൽ, അമേരിക്കൻ പൗരന്മാരുടേതിനു തുല്യമായ ശമ്പളവും സമാനമായ തൊഴിൽ സാഹചര്യങ്ങളും വീസ ഉറപ്പാക്കുന്നു.
ആദ്യം മൂന്ന് വർഷത്തേക്കാണ് വീസ അനുവദിക്കുന്നത്, പിന്നീടിത് പരമാവധി ആറ് വർഷം വരെ നീട്ടാം. ഗ്രീൻകാർഡ് (സ്ഥിര താമസം) ലഭിച്ചവർക്കു വീസ അനിശ്ചിതമായി പുതുക്കാം. അപേക്ഷകർ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ (യുഎസ്‌സിഐഎസ്) ഓൺലൈനായി റജിസ്റ്റർ ചെയ്യണം. അതിനുശേഷം ഒരു ലോട്ടറി സംവിധാനം വഴിയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. അതേസമയം, അപേക്ഷകൾ പരിഗണിക്കുന്ന രീതിയിൽ കൂടുതൽ മാറ്റങ്ങൾ വരുത്താനുള്ള നീക്കങ്ങൾ ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.Votavakasha yatra, Rahul Gandhi Bihar, Bharat Jodo Nyay Yatra, Kerala Congress, Indian National Congress, Bihar Politics, Election Commission of India, Malayala Manorama Online News, Vote Rights Protest, Opposition Unity India, Kerala Political News, Democracy in India, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
- Also Read ടിക് ടോക് ധാരണ അംഗീകരിച്ച് ട്രംപും ഷി ചിൻപിങ്ങും; ഇരുവരും അടുത്തമാസം ദക്ഷിണ കൊറിയയിൽ കാണും, ട്രംപ് ചൈന സന്ദർശിക്കും
∙ ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും
എച്ച്-1ബി വീസ ഉടമകളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. സർക്കാർ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം എച്ച്-1ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യയായിരുന്നു, അംഗീകരിച്ച ഗുണഭോക്താക്കളുടെ 71 ശതമാനവും ഇന്ത്യയിൽനിന്നായിരുന്നെന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ചൈനയിൽനിന്നുള്ള എച്ച് 1ബി വീസ ഉടമകൾ രണ്ടാമതുണ്ടെങ്കിലും വളരെ പിന്നിലാണ് (11.7%). എന്നാൽ ഇനി സാഹചര്യം മാറും. ട്രംപിന്റെ പുതിയ ഉത്തരവോടെ ഒരു യുഎസ് വീസ ലഭിക്കാൻ ശ്രമിക്കുന്ന ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഈ ഫീസുകൾ കൂടുതൽ ഭാരമായേക്കാം. ഇന്ത്യക്കാർക്ക് ഗ്രീൻ കാർഡിനായി അപേക്ഷിക്കാൻ കഴിയുമെങ്കിലും, കാത്തിരിപ്പ് സമയം സാധാരണയായി കൂടുതലായിരിക്കും. ഈ സമയത്ത്, അവർക്ക് അവരുടെ വീസകൾ കാലാകാലങ്ങളിൽ പുതുക്കേണ്ടി വരും, ഓരോ തവണയും 88 ലക്ഷം രൂപയിലധികം നൽകേണ്ടിയും വരും.
- Also Read പരിഹസിക്കുന്നവരെ ഉന്നം വച്ച് ട്രംപ്; ജിമ്മി കിമ്മലിനെതിരെയും രൂക്ഷ വിമർശനം
കൂടാതെ, യുഎസ് സർക്കാർ പൗരത്വ അപേക്ഷകർക്കായി കൂടുതൽ കഠിനമായ ഒരു പരീക്ഷയും അവതരിപ്പിക്കുന്നുണ്ട്. ട്രംപ് 2020ൽ പ്രസിഡന്റ് പദവിയിൽ ഇരുന്നപ്പോൾ ഇതു നടപ്പിലാക്കിയതാണെങ്കിലും ജോ ബൈഡൻ ഭരണകൂടം ആ പരീക്ഷ റദ്ദാക്കിയിരുന്നു. അപേക്ഷകർ യുഎസ് ചരിത്രവും രാഷ്ട്രീയവും ഉൾക്കൊള്ളുന്ന 128 ചോദ്യങ്ങൾ പഠിക്കുകയും, 20 ചോദ്യങ്ങളിൽ 12 എണ്ണത്തിനു വാക്കാലുള്ള പരീക്ഷയിൽ ശരിയുത്തരം നൽകുകയും വേണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
- Also Read ‘ഞാനില്ലെങ്കിൽ പാർട്ടിക്ക് ജയമില്ല’; ഇനി മോദിയുടെ നോട്ടം നെഹ്‌റുവിന്റെ റെക്കോർഡ്? നേട്ടം വിളിച്ചുപറഞ്ഞും കോട്ടം തൂത്തുമാറ്റിയും കുതിപ്പ്
∙ ട്രംപിന്റെ ‘ഗോൾഡ് കാർഡ്’ വീസ പ്രോഗ്രാം
വ്യക്തികൾക്ക് 10 ലക്ഷം യുഎസ് ഡോളറും വ്യവസായങ്ങൾക്ക് 20 ലക്ഷം യുഎസ് ഡോളറും ഫീസ് നിശ്ചയിച്ചിട്ടുള്ള ‘ഗോൾഡ് കാർഡ്’ വീസ പദ്ധതിക്കായുള്ള എക്സിക്യൂട്ടീവ് ഉത്തരവിലും ട്രംപ് ഒപ്പുവച്ചിട്ടുണ്ട്. ഈ വീസ പദ്ധതി പ്രകാരം കോടിക്കണക്കിന് ഡോളർ സമാഹരിക്കാമെന്നും അതു നികുതി കുറയ്ക്കാനും കടം വീട്ടാനും മറ്റു നല്ല കാര്യങ്ങൾ ചെയ്യാനും സഹായിക്കുമെന്നുമാണ് ഭരണകൂടത്തിന്റെ നിലപാട്.
- Also Read രണ്ടാമതും പ്രസിഡന്റ് ആയശേഷം ട്രംപിന്റെ ആസ്തിയിൽ വമ്പൻ വളർച്ച; ശതകോടീശ്വര പട്ടികയിലും മുന്നേറ്റം
അതേസമയം, യുഎസ് പൗരന്മാർക്കുവേണ്ടി വ്യവസായങ്ങളും ജോലികളും സൃഷ്ടിക്കാൻ കഴിയുന്ന ‘ഏറ്റവും മികച്ച അസാധാരണ വ്യക്തികളെ’ മാത്രമേ യുഎസ്സിലേക്കു വരാൻ ഗോൾഡ് കാർഡ് പദ്ധതിയിലൂടെ അനുവദിക്കുകയുള്ളുവെന്നു വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്ക് പറഞ്ഞു. തൊഴിൽ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ കാർഡ് പ്രോഗ്രാം യുക്തിരഹിതമാണെന്നും പ്രതിവർഷം 66,000 ഡോളർ മാത്രം സമ്പാദിക്കുന്ന ഏറ്റവും താഴെത്തട്ടിലുള്ള ആളുകളെയാണ് യുഎസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. English Summary:
H-1B Visa fee increase: This could significantly impact the IT sector, particularly affecting skilled workers from India and China. |