ന്യൂഡൽഹി ∙ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് ഒക്ടോബർ 23 വരെ നീട്ടി. ഇന്ത്യൻ വിമാനങ്ങൾക്കെതിരായ വിലക്ക് പാക്കിസ്ഥാനും ഒക്ടോബർ 23 വരെ നീട്ടിയിരുന്നു. മറ്റ് രാജ്യങ്ങളുടെ വിമാനങ്ങൾക്ക് ഇരുരാജ്യങ്ങളുടെയും വ്യോമ മേഖല ഉപയോഗിക്കുന്നതിനു വിലക്കില്ല. പാക്ക് വ്യോമ മേഖല അടച്ചതിനാൽ ഉത്തരേന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ ദൂരം കൂടിയ ബദൽ റൂട്ടുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ‘ഒഴിഞ്ഞ കസേരകൾ കാണാത്തത് ചിലർക്ക് വിഷമമുണ്ടാക്കും’: നോർക്കയുടെ പരിപാടിയിൽ മുഖ്യമന്ത്രിയുടെ ട്രോൾ     
  
 -  Also Read  വീസ ഫീസ് ഒഴിവാക്കാൻ യുകെ, കെ വീസയുമായി ചൈന; ആഗോള പ്രതിഭകളെ ആകർഷിക്കാൻ പദ്ധതി   
 
    
 
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു തൊട്ടടുത്ത ദിവസം, ഏപ്രിൽ 23നാണ് പാക്കിസ്ഥാൻ ആദ്യമായി വ്യോമപാത അടച്ചത്. തുടക്കത്തിൽ ഒരു മാസത്തേക്കായിരുന്നു ഈ വിലക്ക്. ഇതിനു മറുപടിയായി ഇന്ത്യയും ഏപ്രിൽ 30ന് പാക്കിസ്ഥാൻ വിമാനങ്ങൾക്ക് വ്യോമപാത അടയ്ക്കുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയതിനു ശേഷമാണ് പാക്കിസ്ഥാൻ വ്യോമപാത അടയ്ക്കാൻ തീരുമാനിച്ചത്. നൂറ്റിയമ്പതോളം ഇന്ത്യൻ വിമാനങ്ങളാണ് ഓരോ ദിവസവും പാക്കിസ്ഥാന്റെ വ്യോമപാതയിലൂടെ ദിനംപ്രതി മറ്റു രാജ്യങ്ങളിലേക്കു പോയിരുന്നത്. ട്രാൻസിറ്റ് ഗതാഗതം ഏകദേശം 20 ശതമാനം കുറയുകയും ചെയ്തു. English Summary:  
India-Pakistan Airspace Ban Extends: India Pakistan air travel ban extended to October 23rd due to ongoing restrictions. |