തിരുവനന്തപുരം∙ പുതിയ എകെജി സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് തെറ്റായ കണക്കു നല്‍കി സിപിഎം ബില്‍ഡിങ് ലേബര്‍ സെസ് തട്ടിപ്പു നടത്തിയെന്ന ആരോപണവുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി. പുതിയ മന്ദിരത്തിന്റെ നിര്‍മാണത്തിന് 10 കോടി രൂപയാണ് ചെലവെന്നു കാട്ടി തൊഴില്‍ വകുപ്പില്‍ ബില്‍ഡിങ് ലേബര്‍ സെസായി 10 ലക്ഷം രൂപയാണ് അടച്ചത്. ഇതേ കെട്ടിട നിര്‍മാണത്തിന് 30 കോടി ചെലവാക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി വ്യക്തമാക്കി.
- Also Read ഡോക്ടറുടെ തലയിൽ സ്വന്തം തലകൊണ്ട് ഇടിച്ചു, മർദനവും അസഭ്യവർഷവും; ആശുപത്രിയിൽ അഴിഞ്ഞാടി മദ്യപൻ, അറസ്റ്റ്
നിര്‍മാണ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിലേക്ക് അടയ്ക്കേണ്ട തുകയിലാണ് സിപിഎം തട്ടിപ്പ് കാട്ടിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നുവെന്നും, തൊഴിലാളികളുടെ പാര്‍ട്ടി തന്നെ തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നുവെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ആരോപിച്ചു.
- Also Read രാഷ്ട്രപതി വന്നപ്പോൾ വായു നിലവാരം ഡൽഹിയേക്കാൾ 28 ഇരട്ടി മെച്ചം! പത്തനംതിട്ട രാജ്യത്തെ മികച്ചതാകാൻ കാരണമേറെ; കുറ്റിച്ചെടിപോലും കരുതലാകുന്നു...
പുറമ്പോക്ക് ഭൂമിയായതു കൊണ്ട് ഇതുവരെ വസ്തുക്കരം നിശ്ചയിച്ചിട്ടില്ലാത്ത പഴയ എകെജി സെന്ററിന് കോര്‍പറേഷന്‍ കെട്ടിട നികുതി പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. ഇതിനിടെ ആണ് സര്‍ക്കാരിന്റെ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിലേക്ക് അടയ്‌ക്കേണ്ട ലേബര്‍ സെസില്‍ വമ്പിച്ച കുറവ് വരുത്തിയത്. പുതിയ എകെജി സെന്റര്‍ ഭൂമിയുടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ചോദ്യം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറിയെ എതിര്‍കക്ഷിയാക്കി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് പുതിയ എകെജി സെന്ററിന്റെ നിര്‍മ്മാണത്തിന് 30 കോടി രൂപ ചെലവിട്ടതായി എം.വി. ഗോവിന്ദന്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയത്.
- സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
- ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
- മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
MORE PREMIUM STORIES
പഴയ എകെജി സെന്ററിനു വേണ്ടി കേരള സർവകലാശാലയുടെ 40 സെന്റ് ഭൂമി കയ്യേറിയതായി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ \“കേരള\“ വിസിയോട് വിശദീകരണം തേടിയിരുന്നു. ഇതു സംബന്ധിച്ച ഫയലുകള്‍ സര്‍വകലാശാലയില്‍ കാണാനില്ലാത്തതിനാല്‍ ഇതുവരെ വിശദീകരണം നല്‍കാന്‍ തയാറായിട്ടില്ലെന്നു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്.ശശികുമാര്‍ പറഞ്ഞു. English Summary:
AKG Center Construction Controversy Erupts: AKG Center Controversy involves allegations of fraud against CPM regarding building labor cess payments. The Save University Campaign Committee has accused CPM of providing false information about the construction costs of the new AKG Center, leading to underpayment of labor cess. |