രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനവും പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവും അതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ:  
 
രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ ദർശനം നടത്തി. ഇന്ന് രാവിലെ 11.45നായിരുന്നു രാഷ്ട്രപതി സന്നിധാനത്തെത്തി പതിനെട്ടാം പടി കയറിയത്. പ്രത്യേക വാഹനത്തിൽ 15 മിനിറ്റ് കൊണ്ടാണ് രാഷ്ട്രപതി ശബരിമലയിൽ എത്തിയത്.  Read more: https://www.manoramaonline.com/news/latest-news/2025/10/22/president-droupadi-murmu-sabarimala-kerala-visit-update.html  
 
രാഷ്ട്രപതി ദ്രൗപദി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടിൽ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോൺക്രീറ്റ് ചെയ്ത ഹെലിപാഡിൽ താഴ്ന്നത്. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയുമെത്തി ഹെലികോപ്റ്റർ തള്ളി മാറ്റി.  
 
Read more: https://www.manoramaonline.com/news/latest-news/2025/10/22/president-draupadi-murmu-sabarimala-visit-today-updates.html  
 
സംഭവത്തില്‍ യാതൊരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാനുള്ള ഹെലിപാഡ് വളരെ വൈകിയാണ് തയാറാക്കിയത്. ലാന്‍ഡ് ചെയ്യാന്‍ നേരത്തെ തന്നെ ക്രമീകരണമുണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  
 
Read more: https://www.manoramaonline.com/news/latest-news/2025/10/22/president-droupadi-murmu-helicopter-incident-no-security-lapse-confirms-police-chief-ravada-a-chandrasekhar.html  
 
സംഭവത്തിൽ മാധ്യമ വാർത്തകൾ തെറ്റാണെന്ന് കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാർ. ‘എച്ച്’ മാർക്കിൽ ഹെലികോപ്റ്റർ ഇടാൻ പൈലറ്റിന്റെ നിർദേശം അനുസരിച്ച് തള്ളിമാറ്റിയതാണെന്ന് ജനീഷ് കുമാർ പറഞ്ഞു.  
 
Read more: https://www.manoramaonline.com/news/latest-news/2025/10/22/draupadi-murmu-helicopter-sagged-concrete-not-a-problem-ku-janeesh-kumar-mla.html  
 
മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ ആശാ വർക്കർമാർ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞതിനെ തുടർന്നു സംഘർഷം. പൊലീസ് പ്രതിഷേധക്കാർക്കു നേരേ ജലപീരങ്കി പ്രയോഗിച്ചു. സമരക്കാരെയും അവർക്കു പിന്തുണയുമായി എത്തിയ സി.പി.ജോണ്‍ അടക്കമുള്ള നേതാക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  
 
Read more: https://www.manoramaonline.com/news/latest-news/2025/10/22/asha-workers-arrested-after-clashing-with-police-near-cliff-house-protest.html  
 
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയ വയോധികനെ ബിജെപി പ്രവർത്തകർ ബലം പ്രയോഗിച്ച് തള്ളി മാറ്റി. നിവേദനം നൽകാനാണ് വയോധികൻ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് വന്ന് കുറുകെ നിന്നത്.  
 
Read more: https://www.manoramaonline.com/news/latest-news/2025/10/22/suresh-gopis-vehicle-blocked-by-elderly-man-with-complaint-bjp-workers-intervene-in-kottayam.html English Summary:  
Today\“s Recap October 22, 2025 |