LHC0088                                        • 2025-10-22 03:50:56                                                                                        •                views 856                    
                                                                    
  
                                
 
  
 
    
 
  
 
കാസർകോട് ∙  വീട്ടിൽ പൂട്ടിയിട്ടെന്ന് സിപിഎം നേതാവിന്റെ മകൾ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി. ഉദുമയിലെ സിപിഎം പ്രാദേശിക നേതാവ് പി.വി. ഭാസ്കരന്റെ മകൾ സംഗീതയാണ്, താൻ വീട്ടുതടങ്കലിലാണെന്നും പണം തട്ടാനാണ് ശ്രമമെന്നും വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. ജില്ലാ പൊലീസ് മേധാവിക്ക് നൽകിയതെന്ന തരത്തിൽ പരാതിയും പുറത്തുവിട്ടിരുന്നു. വാഹനാപകടത്തിൽ പരുക്കേറ്റ സംഗീത അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലാണ്. ഇന്നലെ വൈകിട്ടാണ് സംഗീത, തന്നെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയാണെന്ന് വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്. പരാതി നൽകിയിട്ടും നടപടിയില്ലെന്നും സംഗീത ആരോപിച്ചിരുന്നു.  
  
 -  Also Read  പല സ്ത്രീകളുമായും ബന്ധം; പിടിക്കപ്പെടില്ലെന്ന് ആത്മവിശ്വാസം: ബെഞ്ചമിനെ ‘ഓടിപ്പിടിച്ച്’ കേരള പൊലീസ്, നീക്കം അതീവരഹസ്യം   
 
    
 
സംഗീതയുടെ കേസ് മുൻപ് കോടതി പരിഗണിച്ചതാണെന്നും സംഗീതയ്ക്കും ഭാസ്കരന്റെ കുടുംബത്തിനും സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ‘‘രണ്ടാഴ്ച മുൻപ് കലക്ടർക്ക് ഈ സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നു. കലക്ടർ ഇക്കാര്യം അന്വേഷിക്കാൻ പറഞ്ഞു. തുടർന്ന് വനിതാ സെൽ എസ്ഐയും സംഘവും വീട്ടിൽ പോയിരുന്നു. സംഗീതയുടെയും രക്ഷിതാക്കളുടെയും മൊഴി എടുത്തു. സംഗീതയ്ക്ക് ആവശ്യമുള്ളപ്പോഴെല്ലാം കൗൺസിലിങ് നൽകാൻ തയാറാണെന്നും ആവശ്യപ്പെടണമെന്നും സംഗീതയുടെ രക്ഷിതാക്കളോട് പറഞ്ഞു.   
 
പക്ഷേ അവർ ഇതുവരെ വിളിച്ചിട്ടില്ല. എന്നാൽ ഇങ്ങനെ ഒരു വിഡിയോ പുറത്തു വന്നതുകൊണ്ട് പൊലീസ് സ്വമേധയാ നാളെ കൗൺസിലറെ സംഗീതയുടെ അടുത്തേക്ക് അയയ്ക്കുന്നുണ്ട്. വനിതാ സെൽ എസ്ഐയോടും രക്ഷിതാക്കളോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സഹായം ആവശ്യമാണെന്ന് തോന്നി. കൗൺസിലിങ് കൊടുത്തതിന് ശേഷവും മാറ്റമില്ലെങ്കിൽ വുമൻ ഹൗസിലേക്കോ മറ്റോ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കും. ഹേബിയസ് കോർപസ് പരാതി വ്യാജമാണെന്ന് കോടതിക്ക് ബോധ്യമായതാണ്. തുടർന്നാണ് പെൺകുട്ടിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ടത്’’ – വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. English Summary:  
Sangeetha\“s \“House Arrest\“ Case: CPM leader\“s daughter case involves allegations of house arrest and abuse. Despite no official complaint, police are offering counseling and investigating the video message. Previous court orders mandated protection for the daughter and her family. |   
                
                                                    
                                                                
        
 
    
                                     
 
 
 |