വാഷിങ്ടൻ∙ യുഎസ് സെനറ്റിൽ ധനാനുമതി ബിൽ വീണ്ടും പരാജയപ്പെട്ടതോടെ ഷട്ട്ഡൗൺ തുടരും. 11ാം തവണയാണ് ധനാനുമതി ബിൽ പരാജയപ്പെടുന്നത്. അടച്ചുപൂട്ടൽ 21ാം ദിവസത്തിലേക്ക് നീണ്ടതോടെ ലക്ഷക്കണക്കിനു സർക്കാർ ജീവനക്കാർക്കാണു ശമ്പളം വൈകുന്നത്.   
  
 -  Also Read  ‘റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുകൊടുക്കൂ; വിട്ടുവീഴ്ച ചെയ്ത് യുദ്ധം അവസാനിപ്പിക്കണം’: സെലെൻസ്കിക്ക് ട്രംപിന്റെ ഉപദേശം   
 
    
 
ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ ധനാനുമതി ബിൽ 43നെതിരെ 50നാണ് സെനറ്റിൽ പരാജയപ്പെട്ടത്. ബിൽ പാസാക്കാൻ ആവശ്യം 60 വോട്ടുകളാണ്. ആരോഗ്യ പരിരക്ഷാ സബ്സിഡികൾ ഉൾപ്പെടുത്താത്ത ബില്ലാണ് ഡെമോക്രാറ്റുകളുടെ ശക്തമായ എതിർപ്പിനു കാരണമാകുന്നത്.   
  
 -  Also Read  ‘ന്യായമായ വ്യാപാര കരാറിൽ ഒപ്പുവയ്ക്കൂ, ഇല്ലെങ്കിൽ 155% താരിഫ്’; ചൈനയ്ക്ക് ട്രംപിന്റെ ഭീഷണി   
 
    
 
ഭരണസ്തംഭനത്തെ തുടർന്ന് സാമൂഹ്യ സുരക്ഷാ ചെലവുകൾ, ആരോഗ്യ പരിചരണ ചെലവുകൾ, വിദ്യാർഥികൾക്കുള്ള സഹായങ്ങള്‍ തുടങ്ങിയവയെല്ലാം മുടങ്ങിയിട്ടുണ്ട്. അവശ്യസര്‍വീസ് ഒഴികെയുളള സര്‍ക്കാര്‍ സേവനങ്ങളെല്ലാം തടസപ്പെട്ടിരിക്കുയാണ്. ശമ്പളം കൊടുക്കാനും ദൈനംദിന കാര്യങ്ങള്‍ക്കും വകുപ്പുകള്‍ക്ക് പണമില്ലാതായതോടെ ഏഴര ലക്ഷം ഫെഡറൽ ജീവനക്കാര്‍ ശമ്പള രഹിത നിര്‍ബന്ധിത അവധിയിൽ തുടരുകയാണ്.  
  
 -  Also Read   തെക്കനേഷ്യയിൽ ഇന്ത്യയ്ക്ക് പുതിയ ഭീഷണി: താലിബാനെ ഡല്‍ഹിയിലേക്കു ക്ഷണിച്ചത് വെറുതെയല്ല; പിന്നിൽ ‘അട്ടിമറി’ നയതന്ത്രം   
 
    
 
ഷട്ട്ഡൗൺ കൂടുതൽ പിരിച്ചുവിടലുകൾക്കു കാരണമാകുമെന്ന് പ്രസിഡന്റ് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ആയിരക്കണക്കിന് സർക്കാർ ജീവനക്കാരെ പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യുഎസ് ഫെഡറൽ ജഡ്ജി കഴിഞ്ഞ ദിവസം താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. English Summary:  
US Government Shutdown continues due to failure of budget approval bill in US Senate: This shutdown has led to furloughs for federal employees and disruptions in government services. |