മുംബൈ ∙ മൺസൂൺ സമയക്രമം പിൻവലിച്ചതോടെ കൊങ്കൺ പാതയിലൂടെ ഓടുന്ന 38 ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം വരും. മൺസൂൺ കഴിയുന്നതിനാൽ ട്രെയിനുകളുടെ വേഗവും മാറും. ഇന്നു മുതൽ ജൂൺ 15 വരെ 110-120 കിലോമീറ്ററിലാണ് ട്രെയിനുകൾ ഓടുക. കൊങ്കൺ പാതയിലെ മൺസൂൺ വേഗം 40-75 കിലോമീറ്ററാണ്. മഴയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്തായിരുന്നു വേഗനിയന്ത്രണം.  
  
 
പുതിയ സമയക്രമം വരുന്നതോടെ എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) മൂന്നു മണിക്കൂറോളം വൈകിയാണ് പുറപ്പെടുക. എറണാകുളത്തുനിന്ന് നിലവിൽ രാവിലെ 10.30ന് പുറപ്പെടുന്ന ട്രെയിൻ ഇനി ഉച്ചയ്ക്ക് 1.25ന് പുറപ്പെടും. നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരുമണിക്കൂർ നേരത്തെ എത്തും. രാത്രി 10.35ന് മംഗളൂരു വിടുന്ന ട്രെയിൻ ഷൊർണൂരിൽ പുലർച്ചെ 4.10ന് എത്തും.  
 
തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് രാവിലെ 9.15ന് പുറപ്പെടും. എറണാകുളം ജംക്‌ഷനിൽ ഉച്ചയ്ക്ക് 1.45ന് എത്തുന്ന ട്രെയിൻ കോഴിക്കോട്ട് വൈകിട്ട് ആറിന് എത്തും. ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345) ഒന്നര മണിക്കൂർ നേരത്തെ എത്തും. കോഴിക്കോട്ട് രാവിലെ 8.07നാണ് എത്തുക. നിലവിൽ കോഴിക്കോട് 9.42നാണ് എത്തുന്നത്.  
  
 -  Also Read  ട്രെയിനിൽ ഉപയോഗിച്ച ആഹാര കണ്ടെയ്നർ കഴുകി; വിവാദം   
 
    
 
എറണാകുളം-അജ്മീർ മരുസാഗർ-12977 രാത്രി 12.12ന് കോഴിക്കോട്ടെത്തും. തിരുവനന്തപുരം- ഭാവ്നഗർ (19259) രാത്രി 12.07ന് കോഴിക്കോട്ടെത്തും. എറണാകുളം-ഓഖ ( 16338) രാത്രി 12.07നും തിരുവനന്തപുരം-വെരാവൽ (16334) രാത്രി 12.07നും കോഴിക്കോട്ടെത്തും. തിരുവനന്തപുരം– ചണ്ഡീഗഢ് (12217) വൈകിട്ട് 4.27ന് എത്തും.  
 
പുതിയ സമയക്രമം  
 
∙ എറണാകുളം നിസാമുദ്ദിൻ മംഗള എക്സ്പ്രസ് ( 12617) എറണാകുളം ജംക്‌ഷനിൽ നിന്ന് ഉച്ചയ്ക്ക് 1.25നു പുറപ്പെടും. 
 ∙തിരുവനന്തപുരം ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) തിരുവനന്തപുരം സെൻട്രലിൽ നിന്നു രാവിലെ 9.15നു പുറപ്പെടും. 
 ∙ എറണാകുളം –പുണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22149): രാവിലെ 2.15ന് എറണാകുളം ജംക്‌ഷനിൽ നിന്ന്. 
 ∙ വെരാവൽ വീക്ക്‌ലി എക്സ്പ്രസ് (16334); തിരുവനന്തപുരം സെൻട്രലിൽ നിന്നു വൈകിട്ട് 3.45ന് 
 |∙മുംബൈ എൽടിടി ഗരീബ് എക്സ്പ്രസ്(12202); തിരുവനന്തപുരത്ത് നിന്നു രാവിലെ 7.45ന്.  
 
എല്ലാ ട്രെയിനുകളുടെയും സമയക്രമം റെയിൽവേയുടെ വെബ്സൈറ്റ് വഴി പരിശോധിച്ച് ഉറപ്പാക്കാം. English Summary:  
Konkan railway Train time Revised: Konkan Railway train timings have been revised due to the withdrawal of the monsoon timetable. The speed of trains will increase from today until June 15, now running at 110-120 kmph.  |