വൈപ്പിൻ∙ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്ന് വയോധികയ്ക്കും രക്ഷിക്കാൻ ചെന്ന മരുമകൾക്കും പൊള്ളലേറ്റു. ഇന്ന് ഉച്ചയോടെ ചെറായി സഹോദരൻ ഹൈസ്കൂളിന് വടക്കുവശത്തു പണ്ടാരപ്പറമ്പിൽ വീട്ടിലാണ് അപകടമുണ്ടായത്. 75വയസ്സുകാരിയായ കമലത്തിനും മരുമകൾ അനിതയ്ക്കും (50) ആണ് പൊള്ളലേറ്റത്. ഇരുവരെയും കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.   
  
 -  Also Read  സ്വകാര്യ ബസുകളുടെ മത്സരയോട്ടം, സ്കൂട്ടറിൽ നിന്ന് വീണ വീട്ടമ്മ ബസ് കയറി മരിച്ചു; അപകടം കോഴിക്കോട് രാമനാട്ടുകരയിൽ   
 
    
 
പാചകത്തിനിടെ സിലിണ്ടറിൽ നിന്നും റെഗുലേറ്റർ സ്വയം ഉയർന്ന് ഗ്യാസ് ലീക്കാവുകയും തീ പിടിക്കുകയുമായിരുന്നു. പരിസരത്തെ പെട്രോൾ പമ്പിലെ എക്സ്റ്റിങ്ഗ്യൂഷർ ഉപയോഗിച്ച് നാട്ടുകാർ തീ അണച്ചെങ്കിലും ഗ്യാസ് ലീക്ക് പരിഹരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പറവൂരിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ബേബി ജോണിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് സിലിണ്ടറിന്റെ ലീക്ക് മാറ്റിയത്. English Summary:  
Gas cylinder fire during cooking led to burn injuries for two individuals. The incident occurred in Vypin, Kerala, and the fire was eventually extinguished by locals and the Fire and Rescue Services. |