ഒട്ടാവ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി പ്രഖ്യാപിച്ച അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയിൽ പ്രവേശിച്ചാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും മാർക്ക് കാർണി പറഞ്ഞു. ബ്ലൂബെർഗിന് നൽകിയ അഭിമുഖത്തിലാണ് കാർണി ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധക്കുറ്റക്കേസുകളിൽ നെതന്യാഹുവിനെ തടങ്കലിൽ വയ്ക്കാനുള്ള മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതിജ്ഞ പാലിക്കുമോ എന്ന ചോദ്യത്തിന് അതെ എന്നാണ് കാർണി ഉത്തരം നൽകിയത്.
- Also Read ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാറിന്റെ ഭാവിയിൽ ആശങ്ക
2024 നവംബറിലാണ് ബെന്യാമിൻ നെതന്യാഹുവിനും യോവ് ഗാലന്റിനും എതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇസ്രയേലും ഹമാസുമായുള്ള യുദ്ധത്തിലെ യുദ്ധകുറ്റങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പേരിലായിരുന്നു വാറണ്ട്. ഇവർക്ക് ക്രിമിനൽ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തമുണ്ടെന്നും അതു വ്യക്തമാക്കുന്ന സാഹചര്യങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെയുള്ള അറസ്റ്റ് വാറണ്ടിനെതിരെ അപ്പീൽ നൽകാനുള്ള ഇസ്രായേലിന്റെ ശ്രമം രാജ്യാന്തര ക്രിമിനൽ കോടതി കഴിഞ്ഞ ആഴ്ച നിരസിച്ചിരുന്നു.
- Also Read ട്രംപിന്റെ തീരുവയ്ക്ക് മറുപണിയോ അരാട്ടൈ? കേന്ദ്രം സോഹോയ്ക്കൊപ്പം, അമിത് ഷാ ‘മെയിൽ’ മാറി; വാട്സാപ്പിന്റെ നിറം മങ്ങുമോ?
English Summary:
Netanyahu Faces Arrest in Canada: Benjamin Netanyahu arrest warrant enforcement is committed to by Canadian Prime Minister Mark Carney if he enters Canada. This reaffirms Canada\“s commitment to the International Criminal Court\“s rulings and addressing alleged war crimes. |
|