കൊച്ചി∙ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജനെ പെട്രോളൊഴിച്ചു തീകൊളുത്തി. ചോറ്റാനിക്കരയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തമിഴ്നാട് സ്വദേശികളാണ് സഹോദരങ്ങളായ മാണിക്യനും മണികണ്ഠനും. ചോറ്റാനിക്കര അമ്പാടിമല ചേപ്പുറത്ത് വാടകവീട്ടിലാണ് ഇരുവരുടെയും താമസം.
- Also Read 75കാരി 4 ദിവസം വെർച്വൽ അറസ്റ്റിൽ; 25 ലക്ഷം പിൻവലിക്കാൻ ബാങ്കിലെത്തി, തട്ടിപ്പ് തടഞ്ഞ് ബാങ്ക് അധികൃതരും പൊലീസും
വീട്ടില്‍നിന്നു മദ്യപിച്ചശേഷം പുറത്തിറങ്ങിയതായിരുന്നു ഇരുവരും. ചോറ്റാനിക്കര പൂരപ്പറമ്പിലെത്തിയപ്പോൾ വാക്കുതർക്കം രൂക്ഷമാവുകയും അടിപിടിയുണ്ടാവുകയും ചെയ്തു. തുടർന്ന് ജ്യേഷ്ഠൻ മാണിക്യൻ കയ്യിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് മണികണ്ഠനെ തീകൊളുത്തുകയായിരുന്നു.
25% പൊള്ളലേറ്റ മണികണ്ഠനെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത മാണിക്യനെതിരെ മണികണ്ഠന്റെ മൊഴിയെടുത്തശേഷം കേസെടുക്കും. തമിഴ്നാട് സ്വദേശികളാണെങ്കിലും ഏറെക്കാലമായി ചോറ്റാനിക്കരയിലാണ് ഇവരുടെ താമസം. ചെറിയ ജോലികൾ ചെയ്താണ് ഇവര്‍ ജീവിച്ചിരുന്നു. English Summary:
Man set brother on fire in Chottanikkara: Man set his brother on fire following a dispute. The victim is hospitalized with burn injuries, and the accused is in police custody awaiting charges. |