കോഴിക്കോട് ∙ പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ച സംഭവത്തിൽ ആരോപണ വിധേയരായ രണ്ടു ഡിവൈഎസ്പിമാർക്കു സ്ഥലംമാറ്റം. പേരാമ്പ്ര ഡിവൈഎസ്പി എൻ.സുനിൽകുമാറിനെയും വടകര ഡിവൈഎസ്പി ആർ.ഹരിപ്രസാദിനെയുമാണു മാറ്റിയത്.
- Also Read തെരുവിൽ അക്രമികൾക്കൊപ്പം എംപി കൂടിയെന്ന് ടി.പി.രാമകൃഷ്ണൻ
സംസ്ഥാനത്ത് 23 ഡിവൈഎസ്പിമാരെയും രണ്ടു പ്രമോഷൻ ഡിവൈഎസ്പിമാരെയും മാറ്റി നിയമിച്ചതിന്റെ ഭാഗമാണ് ഈ സ്ഥലംമാറ്റങ്ങൾ. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളജ് സബ് ഡിവിഷൻ എസിപിയായും സുനിൽ കുമാറിനെ ക്രൈംബ്രാഞ്ച് (കോഴിക്കോട് സിറ്റി) എസിപിയായുമാണു മാറ്റിയത്.
- Also Read ‘വീട്ടുകാർ എന്തു തെറ്റു ചെയ്തു?’ ഷാഫിയെ സിപിഎം ‘ടാർഗറ്റ്’ ചെയ്യുന്നത് എന്തുകൊണ്ട്? രാഷ്ട്രീയം യുദ്ധക്കളമാകുമ്പോൾ മുന്നണിമര്യാദകളും മായുന്നോ?
കോഴിക്കോട് വിജിലൻസ് ഇൻസ്പെക്ടർ എം.പി.രാജേഷിനെ സ്ഥാനക്കയറ്റം നൽകി പേരാമ്പ്രയിലെ ഡിവൈഎസ്പിയായും കോഴിക്കോട് മെഡിക്കൽ കോളജ് ഡിവിഷൻ എസിപി എ.ഉമേഷിനെ വടകര ഡിവൈഎസ്പിയായും നിയമിച്ചു. എംപിയെ ആക്രമിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടു യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. English Summary:
DYSPs Transferred After Alleged Assault on Shafi Parambil MP: Two DYSPs have been transferred following allegations of police brutality during a protest. The transfers are part of a larger reshuffle of police officers across the state. |