തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ.ദേവകിയമ്മ (91) നിര്യാതയായി. ചെന്നിത്തല പഞ്ചായത്ത് മുൻ അംഗമാണ്. ഭർത്താവ്: ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി.രാമകൃഷ്ണൻ നായർ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ, അധ്യാപകൻ). മറ്റു മക്കൾ: കെ.ആർ.രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ.ആർ.വിജയലക്ഷ്മി (റിട്ട. ഗവ. അധ്യാപിക), കെ.ആർ.പ്രസാദ് (റിട്ട. ഇന്ത്യൻ എയർ ഫോഴ്സ്).
- Also Read ‘വോക്ക് എഗെയ്ൻസ്റ്റ് ഡ്രഗ്സ്’ വോക്കത്തൺ 16ന് കോട്ടയത്ത്
മരുമക്കൾ: അനിതാ രമേശ് (റിട്ട. ഡവലപ്മെൻ്റ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണൽ രജിസ്ട്രാർ, കോ- ഓപ്പറേറ്റീവ് ഡിപാർട്ട്മെൻ്റ്), പരേതനായ സി.കെ.രാധാകൃഷ്ണൻ (റിട്ട. ഡിസ്ട്രിക്ട് യൂത്ത് കോർഡിനേറ്റർ, നെഹ്റു കേന്ദ്ര), അമ്പിളി എസ്.പ്രസാദ് (റിട്ട. അസിസ്റ്റൻ്റ് ഡയറക്ടർ, ആകാശവാണി).
- Also Read ഇടുക്കിയിലുണ്ടായത് മഴകളുടെ കൂടിച്ചേരൽ, പഴമക്കാർ പറഞ്ഞ പ്രതിഭാസം സത്യമാകുന്നു; വേണം മുല്ലപ്പെരിയാറിലും അതീവ ജാഗ്രതയുടെ കണ്ണ്
കൊച്ചുമക്കൾ: ഡോ.രോഹിത് ചെന്നിത്തല (മൂകാംബിക മെഡിക്കൽ കോളജ്), രമിത് ചെന്നിത്തല (ഡെപ്യൂട്ടി ഡയറക്ടർ, ഇൻകം ടാക്സ്), രമ്യാ രാജ് (അധ്യാപിക), ഡോ. രേഷ്മാ രാജ്, ഡോ. വിഷ്ണു ആർ.കൃഷ്ണൻ (പി.ആർ.എസ് ആശുപത്രി തിരുവനന്തപുരം), ലക്ഷ്മി കൃഷ്ണ (യുഎസ്എ), പ്രണവ് പി.നായർ (സയൻറിസ്റ്റ് ബി.എ.ആർ.സി, മുംബൈ), ആദിത്യ കൃഷ്ണ (യോഗാധ്യാപകൻ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് ചെന്നിത്തലയിലെ കുടുംബവീട്ടിൽ. English Summary:
Ramesh Chennithala\“s mother, N.Devakiyamma, passed away: She was a former member of Chennithala Panchayat and the wife of the late V.Ramakrishnan Nair. |