LHC0088                                        • 2025-10-20 04:51:25                                                                                        •                views 923                    
                                                                    
  
                                
 
  
 
    
 
  
 
ടോറന്റോ ∙ കാനഡയിൽ നിന്ന് നിർബന്ധിതമായ പുറത്താക്കപ്പെടുന്ന ഇന്ത്യൻ പൗരൻമാരുടെ എണ്ണത്തിൽ വലിയ വർധന. 2019ൽ 625 മാത്രമായിരുന്ന എണ്ണത്തിൽ നിന്ന് 2025 ജൂലൈ 28 ആയപ്പോഴേക്കും 1,891 ഇന്ത്യൻ പൗരന്മാരാണ് കാനഡയിൽ നിന്ന് പുറത്താക്കപ്പെട്ടതെന്ന് കാനേഡിയൻ ബോർഡർ സർവീസസ് ഏജന്‍സി പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്.  
  
 -  Also Read  ‘ഒരൊറ്റ ഇന്ത്യക്കാരനും അമേരിക്കയെക്കുറിച്ച് കരുതലില്ല...; കൂട്ടത്തോടെ നാടുകടത്തണം’: വിവാദ പരാമര്‍ശവുമായി ലാംഗെവിൻ   
 
    
 
ഏറ്റവും കൂടുതൽ പൗരൻമാർ പുറത്താക്കപ്പെടുന്നതിൽ ഇന്ത്യ രണ്ടാം സ്ഥാനമാണ് വഹിക്കുന്നത്. മെക്സികൻ പൗരൻമാരാണ് കാനഡയിൽ നിന്ന് ഏറ്റവും കൂടുതൽ പുറത്താക്കപ്പെടുന്നത്. കഴിഞ്ഞ വർഷം 1,997 ഇന്ത്യൻ വംശജർ പുറത്താക്കപ്പെട്ടപ്പോൾ, 3,683 മെക്സികൻ പൗരൻമാരും 981 കൊളംബിയൻ പൗരൻമാരുമാണ് പുറത്താക്കപ്പെട്ടത്. കാനഡയിൽ കുടിയേറ്റ വിരുദ്ധ വികാരം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പുറത്താക്കലുകളിൽ വർധനവെന്നാണ് റിപ്പോർട്ടുകൾ. English Summary:  
Deportation Statistics: Canada Deportation is on the rise, with an increasing number of Indian immigrants being deported. The increase in deportations is linked to rising anti-immigration sentiment in Canada. |   
                
                                                    
                                                                
        
 
    
                                     
 
 
 |